Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗപ്പിയ്ക്ക് ഇന്ന് അഞ്ച് വയസ്, ഓര്‍മ്മകളില്‍ ടോവിനോ തോമസ്

ഗപ്പിയ്ക്ക് ഇന്ന് അഞ്ച് വയസ്, ഓര്‍മ്മകളില്‍ ടോവിനോ തോമസ്

കെ ആര്‍ അനൂപ്

, വ്യാഴം, 5 ഓഗസ്റ്റ് 2021 (09:55 IST)
2016 ഓഗസ്റ്റ് 5 ന് തിയറ്ററുകളിലെത്തിയ ഗപ്പിയ്ക്ക് ഇന്ന് അഞ്ച് വയസ്. ടോവിനോ തോമസിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ മാറിയ തേജസ് വര്‍ക്കിയും ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മലയാള ഡ്രാമ തീയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിയ്ക്കാനായില്ല. എന്നാല്‍ മിനി സ്‌ക്രീനില്‍ എത്തിയപ്പോള്‍ സിനിമയെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. ചേതന്‍ ജയലാല്‍ ,ടോവിനോ തോമസ്,ശ്രീനിവാസന്‍, രോഹിണി, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.ഇ4 എന്റര്‍ടൈന്‍മെന്റ് എ.വി.എ പ്രൊഡക്ഷന്‍സിന്റെ കൂടെ സംയുക്തമായി യോപ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മാണം നിര്‍വഹിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിന് കങ്കണയുമായി അടുപ്പമുണ്ടെന്ന് കജോള്‍ അറിഞ്ഞു; വിവാഹബന്ധം വേര്‍പ്പെടുത്തുമെന്ന് അജയ് ദേവ്ഗണിനെ ഭീഷണിപ്പെടുത്തി, വിവാഹിതനായ ഒരാളെ പ്രണയിച്ചത് തെറ്റായെന്ന് കങ്കണ