Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിവിന്‍ പോളി-നസ്രിയ ചിത്രം നേരത്തിന് 8 വയസ്സ്, സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

നിവിന്‍ പോളി-നസ്രിയ ചിത്രം നേരത്തിന് 8 വയസ്സ്, സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 10 മെയ് 2021 (12:27 IST)
നിവിന്‍ പോളി-നസ്രിയ ചിത്രം നേരത്തിന് 8വയസ്സ് . 2013 മേയ് 10നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സിനിമയുടെ ഓര്‍മ്മകളിലാണ് മനോജ് കെ ജയന്‍.
 
'ആ നല്ല നേരത്തിന് 8 വയസ്സ്'- മനോജ് കെ ജയന്‍ കുറിച്ചു.
 
മനുഷ്യരുടെ ചീത്തനേരവും, നല്ലനേരവും ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് സിനിമ പറഞ്ഞത്. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒരേ സമയം തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്തു. ബോബി സിംഹയുടെ വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാലു അലക്‌സ്, ഷമ്മി തിലകന്‍, നാസര്‍, ജോജു ജോര്‍ജ്, അഞ്ചു കുര്യന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ സ്‌നേഹം'; മകളെ ചേര്‍ത്തുപിടിച്ച് ഐശ്വര്യ റായ്