അങ്കിളിനെ മലര്‍ത്തിയടിക്കുമോ അരവിന്ദന്‍? തകര്‍പ്പന്‍ ബോക്സോഫീസ് പ്രകടനവുമായി വിനീത് ശ്രീനിവാസന്‍

Webdunia
ബുധന്‍, 2 മെയ് 2018 (18:28 IST)
മമ്മൂട്ടിയുടെ ‘അങ്കിള്‍’ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ചിത്രം ജോയ് മാത്യുവിന്‍റെ ഗംഭീര തിരക്കഥയുടെ പിന്‍‌ബലത്തിലാണ് വലിയ ഹിറ്റായി മാറുന്നത്. മമ്മൂട്ടിയുടെയും മുത്തുമണിയുടെയും കാര്‍ത്തിക മുരളീധരന്‍റെയും പ്രകടനങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
 
എന്നാല്‍ അങ്കിളിനൊപ്പം തന്നെ മിന്നുന്ന ബോക്സോഫീസ് പ്രകടനം നടത്തുകയാണ് വിനീത് ശ്രീനിവാസന്‍ നായകനായ ‘അരവിന്ദന്‍റെ അതിഥികള്‍’. എം മോഹനന്‍ സംവിധാനം ചെയ്ത ഈ ഫീല്‍ ഗുഡ് മൂവി വിനീത് ശ്രീനിവാസന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
 
മൂകാംബികയുടെ പശ്ചാത്തലത്തിലൊരുങ്ങിയ ഈ സിനിമ ഉര്‍വശി, ശാന്തികൃഷ്ണ, ശ്രീനിവാസന്‍, പ്രേം‌കുമാര്‍, കെ പി എ സി ലളിത തുടങ്ങിയവരുടെ മികച്ച അഭിനയപ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയാണ്. മൂകാംബികയുടെ ഭക്തിതുളുമ്പുന്ന അന്തരീക്ഷവും ഷാന്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളും മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. 
 
കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് അരവിന്ദനെ ഈ വര്‍ഷത്തെ മെഗാഹിറ്റ് ചിത്രങ്ങളുടെ ഗണത്തില്‍ മുന്‍‌നിരയിലെത്തിക്കുന്നത്. ക്ലൈമാക്സില്‍ വിനീത് ശ്രീനിവാസന്‍ നടത്തുന്ന വിസ്മയിപ്പിക്കുന്ന അഭിനയപ്രകടനം മലയാളത്തിന് മറ്റൊരു മികച്ച നടനെക്കൂടി ലഭിക്കുന്നതായി സാക്‍ഷ്യപ്പെടുത്തുന്നു.
 
ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിവച്ചുകൊണ്ടാണ് അരവിന്ദന്‍റെ അതിഥികള്‍ അവസാനിക്കുന്നത്. എന്നാല്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ നിലനില്‍ക്കുമ്പോഴും അരവിന്ദനെ കുടുംബപ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments