മമ്മൂട്ടി വീണ്ടും സഖാവാകുന്നു! പികെയ്ക്ക് വഴികാട്ടി ആകുന്നത് ശ്രീനിവാസൻ?
സഖാവ് പികെയെ എല്ലാവർക്കും ബഹുമാനമാണ്...
Publish Date: Wed, 02 May 2018 (09:24 IST)
Updated Date: Wed, 02 May 2018 (09:27 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന സിനിമ സഖാവ് പികെയില്‍ മുഖ്യകഥാപാത്രമാകുന്ന ശ്രീനിവാസൻ എന്ന് റിപ്പോർട്ടുകൾ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. സന്ദേശം ഉൾപ്പെടെ മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം ഒരുക്കിയ ശ്രീനിവാസൻ തന്നെ ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകർ.
ചിത്രത്തില്‍ രാഷ്ട്രീയ വിദ്യാഭ്യാസം അധികമൊന്നും ഇല്ലാത്ത ഒരു സാധാരണക്കാരനാണ് ശ്രീനിവാസന്‍ എത്തുന്നത്. ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായിരിക്കും ശ്രീനിവാസന്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയായി എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ എല്ലാവർക്കും വളരെ ബഹുമാനമാണ്.
വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഈ സിനിമയിലും എത്തുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനവും മറ്റ് വിവരങ്ങളും വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.