Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ.ആർ റഹ്‌മാൻ എന്നൊരാൾ ഓസ്‌കാർ നേടിയെന്ന് കേട്ടു, ആരാണയാൾ, ഭാരതരത്‌ന എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിന് സമം

എ.ആർ റഹ്‌മാൻ എന്നൊരാൾ ഓസ്‌കാർ നേടിയെന്ന് കേട്ടു, ആരാണയാൾ, ഭാരതരത്‌ന എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിന് സമം
, ബുധന്‍, 21 ജൂലൈ 2021 (14:21 IST)
തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിലൊരാളാണ് ഒരാളാണ് തെലുങ്ക് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമുരി ബാലകൃഷ്ണ. പലപ്പോഴും തന്റെ അമിതമായ കോപത്തിന്റെയും വിവാദപരാമർശങ്ങളുടെയും പേരിൽ ബാലകൃഷ്‌ണ വിവാദങ്ങൾ സൃഷ്‌ടിക്കാറുണ്ട്. ഇപ്പോഴിതാ എആർ റഹ്‌മാൻ ആരാണെന്ന് തനിക്കറിയില്ലെന്ന് ബാല‌കൃഷ്‌ണയുടെ പരാമർശമാണ് വിവാദമായിരിക്കുന്നത്. ഇത് കൂടാതെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരത്തെ താരം അപമാനിക്കുകയും ചെയ്തു.
 
ഈ അവാർഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്. ഒരു അവാർഡും തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നൽകിയ സംഭാവനകളോളം വരില്ല. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരത‌രത്‌നമെല്ലാം എന്റെ  അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു സമമാണ്.എന്റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം എന്നാണ് ബാലകൃഷ്‌ണയുടെ പരാമർശം. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
 
അതേസമയം ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണുമായും ബാലകൃഷ്‌ണ തന്നെ താരതമ്യപ്പെടുത്തി.വര്‍ഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണില്‍ നിന്ന് വ്യത്യസ്തമായി ഷൂട്ടിങ് വേഗത്തിൽ തീർക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ ഹിറ്റുകള്‍ നേടാനാകുമെന്നും വിശ്വസിക്കുന്നു. അതാണ് തന്റെ പ്രവര്‍ത്തന രീതി ബാലകൃഷ്‌ണ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും, ഈ നേട്ടങ്ങളെല്ലാം ഒറ്റവര്‍ഷം കൊണ്ട്; ശാമിലി ചില്ലറക്കാരിയല്ല