Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോസഫിന്റെ നാല് വര്‍ഷം.! ഓര്‍മ്മകളുടെ വീഡിയോയുമായി സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്

ജോസഫിന്റെ നാല് വര്‍ഷം.! ഓര്‍മ്മകളുടെ വീഡിയോയുമായി സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്

കെ ആര്‍ അനൂപ്

, ബുധന്‍, 16 നവം‌ബര്‍ 2022 (12:57 IST)
ജോജു ജോര്‍ജിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ജോസഫ്. നടന് നെഞ്ചോട് ചേര്‍ത്തു വയ്ക്കാവുന്ന ചിത്രങ്ങളിലൊന്ന്. എം പത്മകുമാര്‍ സംവിധാനം ചെയ്ത് 2018-ല്‍ പുറത്തിറങ്ങിയ ചിത്രം അടുത്തിടെ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ഈ സിനിമയുടെ ഓര്‍മ്മകളിലാണ് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ് . 
 
'ജോസഫിന്റെ നാല് വര്‍ഷം.! നന്ദി പപ്പേട്ടാ ജോജു ചേട്ടനും എല്ലാ ജോസഫ് ക്രൂവിനും. 4 വര്‍ഷം പഴക്കമുള്ള ചിത്രങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.'-രഞ്ജിന്‍ രാജ് കുറിച്ചു.
2018ലെ ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാന്‍ സിനിമയ്ക്കായി.കുറ്റാന്വേഷണത്തിലുള്ള അസാധാരണമായ കഴിവുളള റിട്ടയേര്‍ഡ് പോലീസുകാരനായ ജോസഫിന്റെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുന്നോട്ടു പോയത്. മികച്ച പ്രകടനമാണ് ജോജു ജോര്‍ജ് കാഴ്ചവച്ചത്. കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഷഹീ കബീര്‍ തന്റെ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് തിരക്കഥ ഒരുക്കിയത്.മാധവനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയന്റെ മരണത്തില്‍ എംജിആറിന് പങ്കുണ്ടോ? ജയനെ അന്ന് എംജിആര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട് !