Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ടപ്പനയിലെ ഋത്വിക് റോഷന് 5 വയസ്സ് , നന്ദി പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

കട്ടപ്പനയിലെ ഋത്വിക് റോഷന് 5 വയസ്സ് , നന്ദി പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 18 നവം‌ബര്‍ 2021 (14:39 IST)
കട്ടപ്പനയിലെ ഋത്വിക് റോഷന് 5 വയസ്സ് തികയുന്നു. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം 2016 നവംബര്‍ 18-നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയുടെ അഞ്ചാം വാര്‍ഷികം ആഘോഷമാക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 
'ഈ ദിവസം - നവംബര്‍ 18.കട്ടപ്പനയിലെ ഋത്വിക് റോഷന് 5 വര്‍ഷം .
5 വര്‍ഷം മുന്‍പ് ഈ ദിവസം, ഞങ്ങളുടെ സിനിമയെയും ഒപ്പം ഞങ്ങളെയും ഹൃദയത്തിലേക്ക് സ്വീകരിച്ചതിന് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി....നന്ദി...നന്ദി'- വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു
പ്രയാഗ മാര്‍ട്ടിനും ലിജോമോളുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ സിജു വില്‍സണ്‍, രാഹുല്‍ മാധവ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ.സക്കറിയ തോമസും ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നയന്‍താര,മായ സംവിധായകന്‍ അശ്വിന്‍ ശരവണിന്റെ ചിത്രത്തില്‍ നടി വീണ്ടും നായിക