Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര മേക്കപ്പിട്ടിട്ടും സംവിധായകന് തൃപ്തിയായില്ല, മമ്മൂട്ടിക്ക് പണി കൊടുത്ത് ലോഹിയും ഐ വി ശശിയും!

ലോഹിതദാസിനെ തുറിച്ച് നോക്കിയ മമ്മൂട്ടി പക്ഷേ ഐ വി ശശിക്ക് മുന്നിൽ മുട്ടുമടക്കി!

ലോഹിതദാസ്
, ശനി, 27 ഒക്‌ടോബര്‍ 2018 (12:43 IST)
മമ്മൂട്ടിയുടെ കരിയറിൽ എന്നും ജ്വലിച്ചു നില്‍ക്കുന്ന കഥാപാത്രമാണ് ‘മൃഗയ’ എന്ന ചിത്രത്തിലെ വിരൂപനായ വാറുണ്ണി. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സിനിമയായിരുന്നു അത്. മമ്മൂട്ടിയും പുലിയും തമ്മിലുള്ള സംഘര്‍ഷരംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായിരുന്നു. തിയേറ്ററുകളില്‍ തകര്‍പ്പന്‍ വിജയം നേടിയ സിനിമ ലോഹിതദാസിന്‍റെയും ഐ വി ശശിയുടെയും കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു.
 
പുലി ഇറങ്ങിയ നാട്ടിലേക്ക് പുലിയെ പിടിക്കാന്‍ വരുന്ന വാറുണ്ണി പുലിയെക്കാള്‍ വല്ല്യ ശല്യമാവുന്നതായിരുന്നു മൃഗയുടെ കഥാതന്തു. രചയിതാവ് ലോഹിതദാസ് ആദ്യം തന്നെ മമ്മൂട്ടിയോട് പറഞ്ഞത് വാറുണ്ണിക്ക് വേണ്ടി രൂപവും, ശബ്ദവും മാറ്റേണ്ടിവരുമെന്നായിരുന്നു. പക്ഷേ, ലോഹിതദാസിനും ഐ വി ശശിക്കും വാറുണ്ണിയെ ഏത് രൂപത്തിൽ ഒരുക്കിയെടുക്കണമെന്ന കാര്യത്തിൽ ഒരു ധാരണയും ഉണ്ടായിരുന്നില്ല.
 
webdunia
ഷൂട്ടിംഗ് ആരംഭിച്ച ദിവസം ഇക്കാര്യത്തെ കുറിച്ച് ഇരുവരും ഗാഢമായ ആലോചനയിലായിരുന്നു. കുറേ തവണ മേക്കപ്പ് ഇട്ടിട്ടും അവർ ഉദ്ദേശിച്ച വാറുണ്ണിയെ കിട്ടിയില്ല. മേക്കപ്പിട്ട് മേക്കപ്പിട്ട് മമ്മൂട്ടിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.
 
ചിത്രീകരണം കാണാൻ നിരവധി ആളുകൾ ലൊക്കേഷനിൽ എത്തിയിരുന്നു. ലോഹിതദാസ് ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോള്‍ ഒരു വികൃത രൂപം കണ്ടു. മുന്‍നിരയിലെ പല്ലുകള്‍ പൊന്തി നില്‍ക്കുന്ന, ചിരിക്കുമ്പോള്‍ ചുവന്ന മോണ കാണുന്ന, കണ്ണിനു താഴെ കവിളെല്ലുകള്‍ ഉന്തി നില്‍ക്കുന്ന, കണ്ണുകള്‍ ലഹരി ബാധിച്ച് ചുവന്നു മങ്ങിയിരിക്കുന്ന, ആനക്കറുമ്പനായ ഒരാൾ. 
 
ഉടന്‍ തന്നെ ലോഹി മമ്മൂട്ടിയെ വിളിച്ചു കക്ഷിയെ കാണിച്ചു കൊടുത്തു. ആളെ കണ്ടതും മമ്മൂട്ടി ലോഹിയെ തറപ്പിച്ചോന്നു നോക്കി. എന്തെങ്കിലും പറയുന്നതിന് മുൻപ് ഐ വി ശശിയും അയാളെ കണ്ടു. ഇതാണ് നമ്മുടെ വാറുണ്ണി എന്ന് പറഞ്ഞപ്പോള്‍ ഐ വി ശശി മമ്മൂട്ടിയോടും പറഞ്ഞു. അപ്പോൾ മമ്മൂട്ടിക്ക് മറുപടിയില്ലായിരുന്നു. 
 
webdunia
പിന്നീട്, ലോഹിതദാസിന്‍റെ ഭാവനയില്‍ അയാളുടെ രൂപത്തിന് കാലിനു ചെറിയ സ്വാധീനക്കുറവും, നോട്ടത്തില്‍ ഒരു ചെറിയ കള്ളലക്ഷണവും, ചേര്‍ത്തു കൊണ്ടായിരുന്നു വാറുണ്ണിയെന്ന മമ്മൂട്ടിയുടെ അനശ്വരകഥാപാത്രത്തെ രൂപപ്പെടുത്തിയെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ഭാഗങ്ങൾ താഴിട്ട്‌ പൂട്ടി രാഖിയുടെ പ്രതിഷേധം; ഇത് ബലാത്സംഗത്തിൽ നിന്ന് രക്ഷനേടാൻ