Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ വച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തത് ആര്?

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (16:55 IST)
മമ്മൂട്ടിയെ വച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തത് ആര്? അങ്ങനെയൊരു ചോദ്യം വന്നാല്‍ അതിനുത്തരം മിക്കവര്‍ക്കും അറിയാമായിരിക്കും. അത് ‘ജോഷി’ എന്നായിരിക്കും. എങ്കിലും ചിലര്‍ക്ക് സംശയമുണ്ടാകും? ഇനി ഐ വി ശശി ആയിരിക്കുമോ? പി ജി വിശ്വംഭരന്‍ ആയിരിക്കുമോ? എന്നാല്‍ ഉറപ്പിച്ചുതന്നെ പറയാം, ജോഷി തന്നെ. 
 
മമ്മൂട്ടിയുടെ വമ്പന്‍ ഹിറ്റുകളില്‍ പലതും ജോഷി സംവിധാനം ചെയ്തതാണ്. 34 ചിത്രങ്ങളാണ് മമ്മൂട്ടി - ജോഷി ടീമിന്‍റേതായി പുറത്തുവന്നത്. 1983ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ ആണ് മമ്മൂട്ടി - ജോഷി ടീമിന്‍റെ ആദ്യ സിനിമ. അതിന് ശേഷം 20 വര്‍ഷക്കാലം ഈ ടീം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. കൊടുങ്കാറ്റ്, കോടതി, അലകടലിനക്കരെ, മുഹൂര്‍ത്തം 11.30ന് തുടങ്ങി വമ്പന്‍ ഹിറ്റുകളുടെ നിര.
 
ശേഷം മമ്മൂട്ടിയും ജോഷിയും ഡെന്നീസ് ജോസഫിന്‍റെ തിരക്കഥകളില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചു. നിറക്കൂട്ട് ആയിരുന്നു ആദ്യത്തെ വലിയ വിജയം. ന്യായവിധി, ശ്യാമ, വീണ്ടും തുടങ്ങിയ ചിത്രങ്ങള്‍ പിന്നീടെത്തി. ഒടുവില്‍ ന്യൂഡെല്‍ഹി!
 
സന്ദര്‍ഭം, തന്ത്രം, ദിനരാത്രങ്ങള്‍, സംഘം, നായര്‍സാബ്, മഹായാനം, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, കൌരവര്‍, ധ്രുവം, സൈന്യം, ദുബായ്, പോത്തന്‍ വാവ, ട്വന്‍റി20, നസ്രാണി എന്നിങ്ങനെ മമ്മൂട്ടി - ജോഷി ടീമിന്‍റെ സിനിമകള്‍ തുടരെയെത്തി.
 
‘നസ്രാണി’യാണ് ജോഷി - മമ്മൂട്ടി ടീം അവസാനമായി ചെയ്ത ചിത്രം. ആ സിനിമ ഒരു ശരാശരി വിജയമായിരുന്നു. അതിന് ശേഷം വന്ന ട്വന്‍റി20 പക്ഷേ ഒരു മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ട് ആയിരുന്നല്ലോ.
 
മമ്മൂട്ടിയും ജോഷിയും ഇനി എന്ന് ഒന്നിക്കും? ആ കോമ്പിനേഷന്‍റെ ആരാധകരുടെ വലിയ ചോദ്യമാണിത്. രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ ഒരു മമ്മൂട്ടി - ജോഷി പ്രൊജക്ട് വരുന്നതിനെക്കുറിച്ച് മുമ്പ് വാര്‍ത്തകളൊക്കെ വന്നിരുന്നു. എന്നാല്‍ അത് പിന്നീട് ഒരു മോഹന്‍ലാല്‍ പ്രൊജക്ടായി മാറി. എന്തായാലും മമ്മൂട്ടിയും ജോഷിയും സമീപഭാവിയില്‍ ഒന്നിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നതെന്നും സൂചനകള്‍. ഈ ടീമില്‍ നിന്ന് മറ്റൊരു ന്യൂഡെല്‍ഹി ഉണ്ടാകുമോ? കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെ ഫോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments