‘ഹാപ്പി ബർത്ത്‌ഡേ മമ്മൂക്ക’; ഇച്ചാക്കയ്ക്ക് ആശംസയുമായി മോഹൻലാലും - ചിത്രങ്ങൾ

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (10:15 IST)
മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരും ഓർത്തിരിക്കുന്ന ഒരു പിറന്നാൾ ദിനം. അതാണിന്ന്. മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. താരത്തിന് പിറന്നാള്‍ ആശംസകൾ നേരാനായി കുറച്ച് ആരാധകർ പാതിരാത്രിക്ക് അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. 
 
അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരങ്ങള്‍ ആശംസ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എല്ലാം മമ്മൂട്ടിയുടെ പിറന്നാള്‍ സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൃഥ്വിരാജ്, ജയസൂര്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സികെ വിനീത്, നവ്യ നായര്‍, ആര്യ, ഗായത്രി സുരേഷ്, അനു സിത്താര, തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്.


 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹോളിവുഡ് താരം ബർട്ട് റെയ്നോൾഡ്സ് അന്തരിച്ചു