Webdunia - Bharat's app for daily news and videos

Install App

‘മമ്മൂട്ടി ഗ്യാങ് ‘ - തുറപ്പുഗുലാൻ സെറ്റിൽ നിന്നും മമ്മൂട്ടി കൈപിടിച്ചുയർത്തിയ മൂന്ന് സംവിധായകർ !

നീലിമ ലക്ഷ്മി മോഹൻ
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (15:04 IST)
നിരവധി പുതുമുഖ സംവിധായകരെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ മെഗാസ്റ്റാറാണ് മമ്മൂട്ടി. ലാൽ ജോസ്, ആഷിഖ് അബു തുടങ്ങി നിരവധി പുതുമുഖങ്ങൾ മമ്മൂട്ടിയെ വെച്ചാണ് തങ്ങളുടെ ആദ്യ സിനിമ ഒരുക്കിയത്. അത്തരത്തിൽ ജോണി ആന്റണി സംവിധാനം ചെയ്ത തുറപ്പുഗുലാലിനെ ഒരു സ്റ്റിൽ‌സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
 
മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് തുറുപ്പുഗുലാൻ. ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോ സംവിധായകൻ വൈശാഖ് ആണ് പുറത്തുവിട്ടത്. മമ്മൂട്ടിക്കൊപ്പം അരികെ, സംവിധായകരായ വൈശാഖ്, അജയ് വാസുദേവ്, ഷാജി പാടൂർ എന്നിവരാണുള്ളത്. ഇതിന്റെ കൌതുകകരമായ സംഗതി എന്തെന്നാൽ മൂന്ന് പേരും അന്ന് സംവിധാന സ്വപ്നവുമായി നടക്കുന്നവരാണെന്നുള്ളതാണ്. ജോണി ആന്റണിയുടെ സഹസംവിധായകരായിരുന്നു അജയും വൈശാഖും. 
 
വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരിരാജയിൽ മമ്മൂട്ടി ആയിരുന്നു നായകൻ. അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജാധിരാജയിലും മമ്മൂട്ടി തന്നെ. വൈശാഖും അജയ് വാസുദേവും തങ്ങളുടെ സ്വപ്നത്തിനരികെ നേരത്തേ തന്നെ എത്തിയിരുന്നു. എന്നാൽ, പിന്നേയും വർഷങ്ങൾ കഴിഞ്ഞാണ് ഷാജി പാടൂർ തന്റെ ആദ്യ സംവിധാന ചിത്രവുമായി വരുന്നത്. അബ്രഹാമിന്റെ സന്തതികളായിരുന്നു ആ ചിത്രം. 
 
അന്ന് തുറപ്പുഗുലാന്റെ ലൊക്കേഷനിൽ മമ്മൂട്ടിക്കും ജോണി ആന്റണിക്കുമൊപ്പം നിൽക്കുന്ന ആ ചെറുപ്പക്കാരാണ് ഇന്ന് മികച്ച സംവിധായകരായി മാറിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ (പുലിമുരുകൻ, മധുരാരജ) രണ്ട് ചിത്രങ്ങൾ വൈശാഖിന്റെ സംവിധാനത്തിൽ ഉണ്ടായവയാണ്. ഈ മൂന്ന് സംവിധായകരേയും മലയാള സിനിമയ്ക്കായി നൽകിയത് മെഗാസ്റ്റാർ മമ്മൂട്ടി തന്നെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നേഴ്‌സ് ഫോണില്‍ മുഴുകി നവജാതശിശുവിന്റെ തള്ളവിരല്‍ മുറിച്ചുമാറ്റി; സംഭവം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍; പണവുമായി ചിലര്‍ എത്തുന്നു

ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ബിരുദ ഓണേഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Kerala Weather: യെല്ലോ അലര്‍ട്ട് എന്നുപറഞ്ഞാല്‍ 'മഴ പെയ്യില്ല' എന്ന് അര്‍ത്ഥമില്ല; മുന്നറിയിപ്പ് തുടരുന്നു

P.V.Anvar: കോണ്‍ഗ്രസിനോടും തെറ്റിപിരിഞ്ഞു, മത്സരിക്കാത്തത് സ്വരാജിനെ പേടിച്ച്; അന്‍വര്‍ കടുത്ത നിരാശയില്‍

അടുത്ത ലേഖനം
Show comments