Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഗസ്റ്റ് 1 കാരണം മമ്മൂട്ടി ‘വ്യൂഹം’ വേണ്ടെന്നുവച്ചു !

ആഗസ്റ്റ് 1 കാരണം മമ്മൂട്ടി ‘വ്യൂഹം’ വേണ്ടെന്നുവച്ചു !

രാജീവ് മഞ്‌ജിത്

, ബുധന്‍, 18 ഡിസം‌ബര്‍ 2019 (16:11 IST)
1973ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് - ഫ്രഞ്ച് പൊളിറ്റിക്കല്‍ ത്രില്ലറായ ‘ദി ഡേ ഓഫ് ദി ജക്കാള്‍’ എന്ന ചിത്രമാണ് മലയാളത്തില്‍ ‘ആഗസ്റ്റ് 1’ എന്ന സിനിമയ്ക്ക് പ്രചോദനമായത്. എസ് എന്‍ സ്വാമി തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്‌ത ആഗസ്റ്റ് 1 വന്‍ ഹിറ്റായി. സിബി മലയിലിന്‍റെ സാധാരണ ശൈലിയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് ആ സിനിമയൊരുക്കിയത്. പെരുമാള്‍ എന്ന പൊലീസ് ഓഫീസറായി മമ്മൂട്ടി കസറിയ സിനിമ ഇന്ന് ഒരു ക്ലാസിക് ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്. 
 
ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ സംഗീത് ശിവന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ മമ്മൂട്ടിയെ നായകനാക്കാനാണ് ആഗ്രഹിച്ചത്. 1987ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ആക്ഷന്‍ സിനിമയായ ‘ലേതല്‍ വേപ്പണ്‍’ മലയാളത്തില്‍ കൊണ്ടുവരാമെന്നാണ് സംഗീത് ശിവന്‍ ചിന്തിച്ചത്. അതിനെ അടിസ്ഥാനമാക്കി സാബ് ജോണിനൊപ്പം ചേര്‍ന്ന് സംഗീത് ശിവന്‍ തിരക്കഥയെഴുതി. സന്തോഷ് ശിവനെ ക്യാമറാമാനായി നിശ്ചയിച്ചു.
 
എന്നാല്‍ ഈ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ അദ്ദേഹം വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. അതിന് കാരണമായത് ‘ആഗസ്റ്റ് 1’ എന്ന സിനിമയായിരുന്നു. വിദേശ ചിത്രങ്ങളുടെ കഥകള്‍ കടമെടുത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യേണ്ടതില്ലെന്ന് മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വ്യൂഹത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറി.
 
മമ്മൂട്ടി അവതരിപ്പിക്കേണ്ടിയിരുന്ന ടോണി ലൂയിസ് എന്ന നായക കഥാപാത്രത്തെ ‘വ്യൂഹ’ത്തില്‍ പിന്നീട് അവതരിപ്പിച്ചത് രഘുവരനാണ്. വ്യൂഹം 1990ലെ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ സാറിനെ എവിടെവച്ച് കണ്ടാലും ഞാൻ ചോദിച്ചിരുന്നത് അക്കാര്യം: തുറന്നു വെളിപ്പെടുത്തി തൃഷ