Webdunia - Bharat's app for daily news and videos

Install App

ക്ഷത്രിയം - മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ !

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (21:40 IST)
ദി കിംഗ് എന്ന സിനിമ മറക്കാന്‍ കഴിയുമോ മലയാളികള്‍ക്ക്? ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ആ സിനിമ സൃഷ്ടിച്ച ഇടിമുഴക്കം ഇനിയും മാറിയിട്ടില്ല.
 
ദി കിംഗ് എന്ന് ചിത്രത്തിന് പേരിട്ടപ്പോള്‍ വമ്പന്‍ പ്രതികരണമാണ് അന്ന് മമ്മൂട്ടിയുടെ ആരാധകരുടെയും പ്രേക്ഷകരുടെയും ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ ആ പേരിനെപ്പറ്റി മമ്മൂട്ടിക്ക് ആദ്യം ഒരു അഭിപ്രായവ്യത്യാസമൊക്കെ ഉണ്ടായിരുന്നുവത്രേ. മറ്റുചിലരും ആ പേര് ഇടണോ എന്ന രീതിയില്‍ സംശയം പ്രകടിപ്പിച്ചു. പിന്നീട് കിംഗ് എന്ന് പേരുമാറ്റി ക്ഷത്രിയം എന്ന് പേരിട്ടു. ചിത്രീകരണം നടക്കുമ്പോള്‍ ക്ഷത്രിയം എന്നായിരുന്നു പേര്. എന്നാല്‍ ദി കിംഗ് എന്ന പേരുതന്നെയാണ് ഈ ചിത്രത്തിന് വേണ്ടതെന്ന രീതിയില്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്തുനിന്ന് അഭ്യര്‍ത്ഥനയുണ്ടായി.
 
ഷാജി കൈലാസിനും രണ്‍ജി പണിക്കര്‍ക്കും ദി കിംഗ് എന്നുതന്നെ ഈ സിനിമയ്ക്ക് പേരിട്ടാല്‍ നന്നായിരിക്കും എന്ന അഭിപ്രായമായിരുന്നു. ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ക്ഷത്രിയം എന്ന പേര് വേണ്ടെന്നുവച്ച് ദി കിംഗ് എന്നുതന്നെ നാമകരണം ചെയ്തു.
 
"ജോസഫ് അലക്സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ല. നമ്മള്‍ എഴുതി വയ്ക്കുന്നതിന്‍റെ ആയിരം മടങ്ങ് ധ്വനിയോടെ ആ സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെ ലഭിക്കുക ഏറ്റവും വലിയ ഭാഗ്യമാണ്. ജോസഫ് അലക്സാകാന്‍ മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനാകില്ല. അത് അദ്ദേഹം മെഗാസ്റ്റാര്‍ ആയതുകൊണ്ടല്ല. ആ കഥാപാത്രത്തെ അവതരിപ്പാനുള്ള മമ്മൂട്ടി എന്ന നടന്‍റെ ചുമലുകളുടെ കരുത്ത് മനസിലായതുകൊണ്ടാണ്" - ഒരു ടോക് ഷോയില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
 
പിന്നീട് കിംഗ് ആന്‍റ് കമ്മീഷണര്‍ എന്ന സിനിമയെടുക്കുമ്പോള്‍ മമ്മൂട്ടിക്കൊപ്പം സുരേഷ്ഗോപിയും നായകനായിരുന്നു. അപ്പോള്‍ മമ്മൂട്ടി ഷാജി കൈലാസിനെ വിളിച്ചുപറഞ്ഞത്രേ - ഷാജീ, നെടുങ്കന്‍ ഡയലോഗുകള്‍ ഒന്നും എനിക്കുവേണ്ട, എല്ലാം സുരേഷിന് കൊടുത്തേക്കൂ - എന്ന്. എന്നാല്‍ കിംഗ് ആന്‍റ് കമ്മീഷണര്‍ പരാജയമായി മാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

അടുത്ത ലേഖനം
Show comments