Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ അസാദ്യ മെയ്‌വഴക്കം, പഴശിരാജയിലെ ഡിലീറ്റഡ് സീൻ

Webdunia
തിങ്കള്‍, 14 ജനുവരി 2019 (10:03 IST)
മമ്മൂട്ടി-ഹരിഹരന്‍-എം.ടി കൂട്ടുകെട്ടില്‍ പിറന്ന ചരിത്ര സിനിമ് പഴശിരാജ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. സിനിമയിലെ ഒരു ഡിലീറ്റഡ് സീൻ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത ഈ രംഗം പിന്നീട് 75ആം ദിനം കൂട്ടിചേര്‍ക്കുകയായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ഡിവിഡി പ്രിന്റുകളിലും ഈ രംഗം കാണാനാകില്ല.
 
പഴശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള ഗംഭീര വാള്‍പയറ്റാണ് ഈ രംഗത്തിലുള്ളത്. സിനിമയുടെ നീളക്കൂടുതല്‍ കാരണമാണ് ആക്ഷന്‍ രംഗം അണിയറപ്രവര്‍ത്തകര്‍ നീക്കം ചെയ്തത്. 27 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ചിത്രം 28 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്നും വാരി. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിന്റെ നരേഷന്‍.  
 
പഴശ്ശിരാജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് നടനെന്ന നിലയില്‍ തന്‍റെ ഏറ്റവും വലിയ സൌഭാഗ്യമാണെന്നായിരുന്നു മമ്മൂട്ടി അന്ന് എല്ലാ അഭിമുഖങ്ങളിലും പറഞ്ഞത്. മമ്മൂട്ടി എന്ന നടന്‍റെ ഇരുപത് വര്‍ഷത്തെ അദ്ധ്വാനവും വളര്‍ച്ചയുമാണ് പഴശ്ശിയില്‍ കണ്ടത്. സിനിമയുടെ മേന്‍‌മയ്ക്കുള്ള എല്ലാ ക്രെഡിറ്റും തിരക്കഥ തയ്യാറാക്കിയ എം ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ ഹരിഹരനും ചാര്‍ത്തിക്കൊടുക്കുകയായിരുന്നു മമ്മൂട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

അടുത്ത ലേഖനം
Show comments