Webdunia - Bharat's app for daily news and videos

Install App

ഇനി വെറും 17 ദിവസം മാത്രം, അമുദവനെ കൺ‌നിറയെ കാണാം; പേരൻപ് ഫെബ്രുവരി ഒന്നിന് !

Webdunia
തിങ്കള്‍, 14 ജനുവരി 2019 (08:39 IST)
ഫെബ്രുവരി മാസത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്. മറ്റൊന്നിനും വേണ്ടിയല്ല, മമ്മൂട്ടിയുടെ അഭിനയ മികവ് കൊണ്ട് വ്യത്യസ്‌തമാകുന്ന പേരൻപിന്റെ റിലീസിനായി.  തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്. 
 
അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ആഴ്ച റിലീസ് ആയിരുന്നു. പ്രതീക്ഷകൾക്കും അപ്പുറമാണ് ചിത്രമെന്ന് ട്രെയിലറിലൂടെ തന്നെ വ്യക്തമാണ്. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
 
തമിഴിൽ മമ്മൂട്ടി എത്തിയതും ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം തന്നെയാണ്. അത് ഒരു അഡാർ വരവുതന്നെയാണെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ എത്തിയപ്പോൾ അത് ആഴ്‌ന്നിറങ്ങിയത് ഓരോ സിനിമാപ്രേമികളുടേയും മനസ്സിലേക്കാണ്. കണ്ണുനനയിക്കുന്ന നിരവധി രംഗങ്ങളുമായാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഗോവയിൽ വെച്ച് സിനിമ കണ്ടവരെല്ലാം മനസിൽ തൊടുന്ന വാചകങ്ങളാണ് കുറിച്ചത്.
 
പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മകളായി സാധനയും എത്തുന്നു. എന്തൊരു മനുഷ്യനാണ് മമ്മൂക്കയെന്നും ഉള്ളുനീറുന്ന കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ തന്നെ മനം നിറഞ്ഞുവെന്നും ആരാധകർ കുറിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments