Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! - സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

ചിപ്പി പീലിപ്പോസ്
ബുധന്‍, 18 മാര്‍ച്ച് 2020 (17:01 IST)
അന്തരിച്ച പ്രമുഖ സംവിധായകൻ ഐ വി ശശിക്ക് സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഐ വി ശശിയോട് മാത്രമല്ല തന്നോടും ഇരുവരും പെരുമാറിയിരുന്നത് അങ്ങനെയാണെന്ന് തമ്പി പറയുന്നു. 
 
മമ്മൂട്ടിയും മോഹൻലാലും സൂപ്പർതാരങ്ങളായതിനു ശേഷമാണ് തനിക്ക് പാട്ടുകൾ ഇല്ലാതായതെന്ന് അദ്ദേഹം ആരോപിക്കുന്നു. പുതിയ പിള്ളേർ മതിയെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. തങ്ങളെക്കാള്‍ താഴെ നില്‍ക്കുന്നവര്‍ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് തമ്പി പറയുന്നു. 
 
മുന്നേറ്റം എന്ന സിനിമയിലൂടെ മമ്മുട്ടിയെ നായക പദവിയിലേക്ക് ഉയര്‍ത്തിയതും, വില്ലന്‍ വേഷങ്ങളില്‍ മാത്രം നിലനിന്നിരുന്ന മോഹന്‍ലാലിനെ പുറത്തുകൊണ്ടുവന്നതും താനായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സൂപ്പർതാരങ്ങളുടെ വളർച്ചയിൽ ഏറേ പങ്ക് വഹിച്ച സംവിധായകൻ ഐ വി ശശിയോടും ഇവർ അങ്ങനെ തന്നെയായിരുന്നു പെരുമാറിയിരുന്നതെന്ന് തമ്പി പറയുന്നു.
 
സൂപ്പർതാരങ്ങളായ ശേഷം മോഹൻലാലും മമ്മൂട്ടിയും ഐ വി ശശിയെ തഴഞ്ഞു. മോഹന്‍ലാലിന്റെ കാള്‍ഷീറ്റിനായി ഐ വി ശശി എട്ടുവര്‍ഷം കാത്തിരുന്നു, എന്നിട്ടും മോഹന്‍ലാല്‍ അവസരം നല്‍കിയില്ല. മമ്മൂട്ടിയും അങ്ങൻ എതന്നെ. നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ ഇടപെട്ടാണ് ബല്‍റാം V/s താരാദാസ് എന്ന ചിത്രത്തിന് മമ്മൂട്ടി ഐ വി ശശിക്ക് സമയം നല്‍കിയത്. എന്നാല്‍  മമ്മുട്ടിയുടെ സഹിക്കവയ്യാത്ത പെരുമാറ്റം കാരണം ഐവി ശശി പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍ പോലും ചിത്രീകരണത്തിന് ഇടയില്‍ ഉണ്ടായിട്ടുണ്ടെന്ന് ലിബർട്ടി ബഷീർ പറഞ്ഞതായി ശ്രീകുമാരൻ തമ്പി പറയുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments