Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സർപ്രൈസ് 'വാസന്തി', വിസ്‌മയിപ്പിച്ച് സ്വാസിക !

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സർപ്രൈസ് 'വാസന്തി', വിസ്‌മയിപ്പിച്ച് സ്വാസിക !

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (15:27 IST)
അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാ ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഒരു സർപ്രൈസ് ആയിരുന്നു 'വാസന്തി' മികച്ച ചിത്രമായി പ്രഖ്യാപിച്ചത്. ഈ സിനിമയിലെ പ്രകടനം സ്വാസികയ്‌ക്ക് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു. ഷിനോസ് റഹ്‌മാനും സജാസ് റഹ്‌മാനും ചേർന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഇവർക്ക് തന്നെയാണ് മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ലഭിച്ചത്.
 
സാമൂഹ്യ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം അവതരണശൈലി കൊണ്ട് വേറിട്ട് നിന്നു. പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം സിനിമ ആസ്വാദകർക്ക് പുതിയൊരു അനുഭവമായിരിക്കും നൽകുക.
webdunia
 
നടൻ സിജു വിൽസൺ നിർമ്മിച്ച ഈ ചിത്രത്തിൽ അദ്ദേഹം പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒപ്പം സിനിമയിൽ ഒട്ടനവധി പുതുമുഖ താരങ്ങളും അണിനിരന്നിരുന്നു. ശബരീഷ് വർമ്മ വരികൾക്ക് രാജേഷ് മുരുഗേശൻ ആണ് സംഗീതം ഒരുക്കിയത്. അഭിലാഷ് ശങ്കറിന്റെതാണ് ഛായാഗ്രഹണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ സുരാജ്, നടി കനി കുസൃതി; മികച്ച ചിത്രം ‘വാസന്തി’