'ഓപ്പറേഷന്‍ ജാവ'ക്ക് രണ്ടാം ഭാഗം, പുത്തന്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (08:56 IST)
'ഓപ്പറേഷന്‍ ജാവ'ക്ക് എങ്ങും നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ആദ്യത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നുകൂടി ആയി മാറി. റിലീസ് ചെയ്ത് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.തുടര്‍ച്ചയുണ്ടാക്കുമെന്നും എന്നാല്‍ 2-3 വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ ഇത് നടക്കുകയുള്ളൂയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
 
വിവിധ സൈബര്‍ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ഓപ്പറേഷന്‍ ജാവ'.മലയാള സിനിമയില്‍ ആദ്യമായാണ് സൈബര്‍ കുറ്റകൃത്യങ്ങളെ ഇത്രയധികം ആഴത്തില്‍ ഒരു സിനിമയില്‍ വരച്ചു കാണിക്കുന്നത്.അതുതന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണവും.
ബാലു വര്‍ഗീസ്, ലുക്മാന്‍, വിനായകന്‍, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്റണി, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments