Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമ്മ വാട്‌സൺ അഭിനയം മതിയാക്കിയതായി റിപ്പോർട്ട്

എമ്മ വാട്‌സൺ അഭിനയം മതിയാക്കിയതായി റിപ്പോർട്ട്
, വെള്ളി, 26 ഫെബ്രുവരി 2021 (20:13 IST)
ഹോളിവുഡ് അഭിനേത്രി എമ്മ വാട്‌സൺ അഭിനയം നിർത്തിയതായി റിപ്പോർട്ട്. പ്രതിശ്രുതവരൻ ലിയോ റോബിൻടണൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താരം സിനിമാ അഭിനയം മതിയാക്കിയതെന്നാണ് റിപ്പോർട്ട്. പുതിയ റോളുകളൊന്നും സ്വീകരിക്കുന്നില്ലെന്ന് എമ്മ പറഞ്ഞതായാണ് റിപ്പോർട്ട്. 
 
ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്‌ത ലിറ്റിൽ വുമൺ എന്ന ചിത്രത്തിലാണ് എമ്മ അവസാനമായി അഭിനയിച്ചത്.എമ്മയുടെ ഏജൻ്റ് ഡെയിലി മെയിലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ അഭിനയജീവിതം ആരംഭിച്ച എമ്മ ദി പെർക്സ് ഓഫ് ബീയിങ് വാൾഫ്ലവർ,ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരസ്പരം കൊമ്പുകോര്‍ക്കാന്‍ ഇമ്രാന്‍ ഹഷ്മിയും ജോണ്‍ എബ്രഹാമും,'മുംബൈ സാഗ' ട്രെയിലര്‍ പുറത്തിറങ്ങി