Webdunia - Bharat's app for daily news and videos

Install App

ആരാധകർ പോലും കണ്ടിട്ടില്ലാത്ത മമ്മൂട്ടി ചിത്രം!

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (14:14 IST)
മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കടുത്ത ആരാധകർ പോലും കനത്ത ഒരു ചിത്രമുണ്ട്. ദേശിയ പുരസ്‌കാരങ്ങൾ വരെ മമ്മൂട്ടിക്ക് നേടി കൊടുത്ത അംബേദ്‌കർ എന്ന സിനിമ. 2000 ൽ ഇറങ്ങിയ ചിത്രം ഇംഗ്ലീഷ് ആണ്.  
 
അതുകൊണ്ടു തന്നെ സാധാരണ പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തിയില്ല. മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ ചിത്രം നേടികൊടുത്തു. മലയാളത്തിലേക്ക് സബ്ടൈറ്റിലുകൾ ഉണ്ടാക്കുന്ന എം സോൺ എന്ന പേജ് അംബേദ്കറിന് മലയാളത്തിൽ സബ്ടൈറ്റിൽ ഉണ്ടാക്കിയിട്ടുണ്ട്.
 
ഇരുപതു വർഷത്തോളം മലയാളികൾ കാണാതെ പോയ ഈ ചിത്രം ഇനി എം സോണിലൂടെ കാണാം. ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ഭീം റാവു അംബേദ്കറുടെ ജീവ ചരിത്ര സിനിമ ഡോ. ഭാബ സാഹിബ് അം‌ബേദ്ക്കർ എന്ന സിനിമക്ക് ഒരേ സമയം മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകളിലായി സബ്ടൈറ്റിൽ തയ്യാറാക്കി പുറത്തിറക്കുകയാണ് ഓൺ‌ലൈൻ കൂട്ടായ്മയായ എംസോൺ.
 
ഒരു പാട് കാലമായി പ്രേക്ഷകർ നിരന്തരം ആവശ്യപ്പെടുന്നതിനാലാണ് അംബേദ്ക്കറിന്റെ മലയാളം പരിഭാഷ ഇവർ ഒരുക്കിയിരിക്കുന്നത്. ഓരോ സിനിമയുടെയും സബ്ടൈറ്റിലുകൾ ചെറിയൊരു വിവരണത്തോടെ അവരുടെ ബ്ലോഗ് സൈറ്റിലും ഫേസ്ബുക്ക് പേജിലും വരുന്ന 'റിലീസ്' പോസ്റ്റ് വഴിയാണ് സിനിമാസ്വാദകരിൽ എത്തിക്കുന്നത്. ജബ്ബാർ പട്ടേലിന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഡോ അംബേദ്കർ ആണ് എംസോൺ സബ് ടൈറ്റിൽ ഒരുക്കുന്ന ആയിരാമത്തെ ചിത്രം.
 
മമ്മൂട്ടിക്ക് 1999ലെ ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രമാണിത്. അംബേദ്ക്കറായി അഭിനയിച്ച മമ്മൂട്ടിയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2000ലാണ് ചിത്രം റിലീസ് ചെയ്തത്. ജബ്ബാര്‍ പട്ടേല്‍ ഇംഗ്ലീഷ് ഭാഷയില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലൊഴികെ മറ്റ് ഒമ്പത് ഭാഷകളില്‍ ഡബ്ബ് ചെയ്തു.
 
പ്രദര്‍ശനത്തിനു തയ്യാറെടുത്ത് ഇരുപതോളം വര്‍ഷമായിട്ടും ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ എന്ന മമ്മൂട്ടി ചിത്രം ഇന്നും പെട്ടിയിലിരിക്കുകയാണ്. ഒരൊറ്റ തിയേറ്ററില്‍ പോലും റിലീസ് ചെയ്തിട്ടില്ല. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദര്‍ശിപ്പിച്ച ചിത്രം 2012 ഡിസംബറിൽ തമിഴ് ചാനൽ ഡി ഡി -5 ൽ സംപ്രേഷണം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments