നായിക വിജയശാന്തി മതിയെന്ന് മമ്മൂട്ടി പറഞ്ഞു, പക്ഷേ മമ്മൂട്ടിയെ ഞെട്ടിച്ചുകൊണ്ട് അവസാനനിമിഷം വിജയശാന്തി പിന്‍‌മാറി!

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (16:29 IST)
മമ്മൂട്ടി അച്ചായന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മിടുക്കനാണ്. മലയാളത്തില്‍ അച്ചായന്‍ കഥാപാത്രമായി ഏറ്റവും യോജിച്ച നടന്‍ മമ്മൂട്ടിയാണെന്നും ഏവര്‍ക്കും അറിയാം. കോട്ടയം കുഞ്ഞച്ചന്‍, സംഘം, നസ്രാണി, പ്രെയ്സ് ദി ലോര്‍ഡ്, ഒരു മറവത്തൂര്‍ കനവ്, തോപ്പില്‍ ജോപ്പന്‍ തുടങ്ങി എത്ര സിനിമകളിലാണ്  അച്ചായന്‍ കഥാപാത്രങ്ങളെ മമ്മൂട്ടി മികച്ചതാക്കിയത്.
 
അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു സിനിമയാണ് കിഴക്കന്‍ പത്രോസ്. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത ഈ സിനിമ 1992ലാണ് റിലീസായത്. പടം ഹിറ്റായിരുന്നു.
 
ഈ സിനിമയില്‍ ‘ചാളമേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് വിജയശാന്തിയെ ആയിരുന്നു. മമ്മൂട്ടിക്കും വിജയശാന്തി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനോട് യോജിപ്പായിരുന്നു. എന്നാല്‍ ആദ്യം സമ്മതമറിയിച്ച അവര്‍ അവസാന നിമിഷം പിന്‍‌മാറി.
 
വിവാഹം തീരുമാനിച്ചതിനാല്‍ പിന്‍‌മാറുന്നതായും എന്നാല്‍ മമ്മുക്കയോട് ഡേറ്റ് ക്ലാഷ് എന്ന കാരണം പറഞ്ഞാല്‍ മതിയെന്നും വിജയശാന്തി സംവിധായകനെ അറിയിച്ചു. വിജയശാന്തി പിന്‍‌മാറിയപ്പോള്‍ തമിഴ്നടി രാധികയെ സമീപിച്ചു. എന്നാല്‍ ആ സമയത്ത് ഗര്‍ഭിണി ആയിരുന്ന രാധികയും ബുദ്ധിമുട്ട് പറഞ്ഞു.
 
ഒടുവില്‍ ചാളമേരി എന്ന കഥാപാത്രമായി ഉര്‍വശിയെ തീരുമാനിക്കുകയായിരുന്നു. ഉര്‍വ്വശി ആ കഥാപാത്രത്തെ തകര്‍ത്ത് അവതരിപ്പിച്ചു. ഉര്‍വശിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചാളമേരി മാറുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

അടുത്ത ലേഖനം
Show comments