Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പകൽ മൃഗയയുടെ ലൊക്കേഷനിൽ, രാത്രിയിൽ മദ്രാസ് മെയിലിലും’- ഒരേ ദിവസത്തെ കോലം കണ്ട് അന്തം‌വിട്ട് നടൻ

‘പകൽ മൃഗയയുടെ ലൊക്കേഷനിൽ, രാത്രിയിൽ മദ്രാസ് മെയിലിലും’- ഒരേ ദിവസത്തെ കോലം കണ്ട് അന്തം‌വിട്ട് നടൻ
, ബുധന്‍, 12 ഡിസം‌ബര്‍ 2018 (13:59 IST)
മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളെടുത്ത് നോക്കിയാൽ അതിൽ മൃഗയയും ഉണ്ടാകും. മാസ് അതിഥി വേഷത്തിൽ മോഹൻലാലിന്റെ മദ്രാസ് മെയിലും. എന്നാൽ, ഈ രണ്ട് ചിത്രങ്ങളും ഷൂട്ട് ചെയ്തത് ഒരേ ദിവസങ്ങളിൽ ആണ്. 
 
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവാണ് ഇക്കാര്യം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പകൽ മുഴുവൻ മൃഗയയുടെ സെറ്റിലും രാത്രി മുഴുവൻ മദ്രാസ് മെയിലിന്റെ ലൊക്കേഷനിലും ചിലവഴിച്ച മമ്മൂട്ടിയെ മണിയൻ പിള്ള രാജു ഓർത്തെടുക്കുന്നു. രണ്ട് ചിത്രങ്ങളിലേയും രൂപം അത്രമേൽ വ്യത്യസ്തമായിരുന്നു എന്നതാണ് മറ്റൊരു കാര്യം. മമ്മൂട്ടിയുടെ വേഷം കണ്ട് അമ്പരന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
മുള്ളന്‍പന്നി രക്ഷപ്പെടാന്‍ വേണ്ടി മുള്ളുവിരിച്ച് കാണിക്കുന്നത് പോലെയാണ് മമ്മൂട്ടി എന്നാണ് രാജു പറഞ്ഞത്. 'മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള' എന്ന സിനിമ റിലിസ് ചെയ്ത സമയത്താണ് മമ്മൂട്ടിയെ രാജു ആദ്യം കാണുന്നതും പരിചയപ്പെടുന്നതും.
 
പിന്നീട് പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ആ സമയത്തെ‌ല്ലാം മമ്മൂട്ടിയെക്കുറി‌ച്ച് നിരവധി ഗോസിപ്പുകളായിരുന്നു ഉണ്ടായിരുന്നത്. മമ്മൂട്ടിയ്ക്ക് ജാഡയാണ്, അഹങ്കാരിയാണ് എന്നെല്ലാം ആയിടയ്ക്ക് പലരും പറയുമായിരുന്നു. എന്നാല്‍ ഈ പറയുന്നതൊന്നും മമ്മൂട്ടിയിലില്ല എന്ന യാഥാര്‍ത്ഥ്യം രാജു തിരിച്ചറിയുന്നതും ആ സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു. 
 
കൂടെവിടെയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും ഞാനും മമ്മൂട്ടിയും നല്ല ഫ്രണ്ട്‌സായി മാറിയിരുന്നു. മണിയന്‍ പിള്ള രാജു പറഞ്ഞു. മുപ്പതിയഞ്ചോളം ചിത്രങ്ങളില്‍ മമ്മൂട്ടിയും മണിയന്‍ പിള്ള രാജുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സരോജ് കുമാർ മോഹൻലാൽ തന്നെ? ലാൽ സാറിനെ കളിയാക്കി; ശ്രീനിവാസൻ പറഞ്ഞതെല്ലാം കള്ളമെന്ന് ആന്റണി പെരുമ്പാവൂർ