Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തൊരു സ്പീഡ്... മമ്മൂട്ടിക്കൊപ്പം ഓടിയെത്താനാവില്ല; ഗ്രേറ്റ്ഫാദര്‍ 20 കോടി കടക്കുമ്പോള്‍ അമ്പരന്ന് മറ്റ് താരങ്ങള്‍ !

എന്തൊരു സ്പീഡ്... മമ്മൂട്ടിക്കൊപ്പം ഓടിയെത്താനാവില്ല; ഗ്രേറ്റ്ഫാദര്‍ 20 കോടി കടക്കുമ്പോള്‍ അമ്പരന്ന് മറ്റ് താരങ്ങള്‍ !
, തിങ്കള്‍, 3 ഏപ്രില്‍ 2017 (14:58 IST)
ദി ഗ്രേറ്റ്ഫാദറിന്‍റെ സ്പീഡ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ബോക്സോഫീസില്‍ ഇതുപോലെ ഒരു കുതിപ്പ് അപൂര്‍വ്വമാണ്. മമ്മൂട്ടിച്ചിത്രങ്ങളില്‍ ഇതാദ്യവും. കളക്ഷന്‍ 20 കോടി കടക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബിലേക്ക് എത്തുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളിലൊന്നായി ഗ്രേറ്റ്ഫാദര്‍ മാറുമോ എന്നാണ് ഇപ്പോള്‍ ഏവരുടെയും ചിന്ത.
 
ഒരു യൂണിവേഴ്സല്‍ സബ്ജക്ട് ഉണ്ട് എന്നതാണ് ഗ്രേറ്റ്ഫാദറിനെ അനുപമവിജയം നേടാന്‍ സഹായിക്കുന്നത്. ഇതേ വിഷയത്തില്‍ ഹോളിവുഡിലും ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമയിറങ്ങുന്നുണ്ട്. ആര്‍ക്കും റിലേറ്റ് ചെയ്യാവുന്ന വിഷയം തന്നെയാണ്. പുലിമുരുകനും ഇങ്ങനെയൊരു യൂണിവേഴ്സല്‍ സബ്ജക്ട് ആണ് ഉണ്ടായിരുന്നത്.
 
മമ്മൂട്ടി കഴിഞ്ഞാല്‍ ഈ പ്രൊജക്ടിലെ ഏറ്റവും പ്രധാന ആകര്‍ഷണ ഘടകം ഹനീഫ് അദേനി എന്ന പുതുമുഖ സംവിധായകനാണ്. അടുത്ത അന്‍‌വര്‍ റഷീദ് എന്നാണ് സിനിമാലോകം ഈ ചെറുപ്പക്കാരനെ വിശേഷിപ്പിക്കുന്നത്. ജീത്തു ജോസഫും അമല്‍ നീരദും ഒരുമിച്ചുചേര്‍ന്നതുപോലെയെന്നാണ് ആരാധകരുടെ അഭിപ്രായം.
 
കുതിച്ചുപായുന്ന ഗ്രേറ്റ്ഫാദറിനെ തടഞ്ഞുനിര്‍ത്തുമെന്ന് പ്രതീക്ഷിച്ച ദിലീപ് സിനിമ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന് ക്ലച്ചുപിടിക്കാനായില്ല. എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് റെക്കോര്‍ഡിനെ പിറകേ റെക്കോര്‍ഡ് സൃഷ്ടിച്ച് പായുകയാണ് മമ്മൂട്ടിച്ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്കടൽ കണ്ടിട്ടുണ്ടോ? തലശ്ശേരിയിലേക്ക് വന്നാൽ മതി! സഖാവ് നിവിനുണ്ട്!