Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്തന്‍‌പണം 15 കോടിയിലേക്ക്, അമ്പരന്ന് സിനിമാലോകം; സര്‍പ്രൈസ് ഹിറ്റിന്‍റെ ആഹ്ലാദത്തില്‍ മമ്മൂട്ടി ക്യാമ്പ് !

പുത്തന്‍‌പണം 15 കോടിയിലേക്ക്, അമ്പരന്ന് സിനിമാലോകം; സര്‍പ്രൈസ് ഹിറ്റിന്‍റെ ആഹ്ലാദത്തില്‍ മമ്മൂട്ടി ക്യാമ്പ് !
, വെള്ളി, 28 ഏപ്രില്‍ 2017 (13:44 IST)
ദി ഗ്രേറ്റ്ഫാദര്‍ മലയാള സിനിമാ ബോക്സോഫീസില്‍ കൊടികുത്തി വാഴുന്ന സമയത്താണ് രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍‌പണം റിലീസ് ചെയ്യുന്നത്. പലരും ആ റിലീസിനെ നിരുത്സാഹപ്പെടുത്താന്‍ നോക്കിയെങ്കിലും രഞ്ജിത്തും മമ്മൂട്ടിയും നിര്‍മ്മാതാക്കളും റിലീസ് ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു. ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ് ബോക്സോഫീസ് റിപ്പോര്‍ട്ട്.
 
പുത്തന്‍‌പണത്തിന്‍റെ ആഗോള കളക്ഷന്‍ 15 കോടിയിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ചിത്രത്തിന്‍റെ ബജറ്റ് കണക്കാക്കുമ്പോള്‍ ഇപ്പോള്‍ തന്നെ സിനിമ മെഗാഹിറ്റാണ്. സമീപകാലത്ത് ഒരു രഞ്ജിത് ചിത്രത്തിന് നടക്കുന്ന ഏറ്റവും മികച്ച ബിസിനസാണ് പുത്തന്‍‌പണത്തിന്‍റേത്.
 
മമ്മൂട്ടിയുടെ കരിയറില്‍ തന്നെ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തോട് സാദൃശ്യമുള്ള മറ്റൊന്ന് ചെയ്തിട്ടില്ല. അത്രമാത്രം യുണീക് ആയ പെര്‍ഫോമന്‍സ്. രണ്ടാം പകുതിയില്‍ അഭിപ്രായവ്യത്യാസം പലര്‍ക്കുമുണ്ടെങ്കിലും രണ്ടാം പകുതിയിലെ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
 
നോട്ട് നിരോധിച്ചതിന് ശേഷം സമൂഹത്തിലെ പലമേഖലകളില്‍ ഉണ്ടായ വ്യത്യസ്ത അവസ്ഥകളിലൂടെയാണ് പുത്തന്‍‌പണം സഞ്ചരിക്കുന്നത്. രഞ്ജിത് - മമ്മൂട്ടി ടീമിന്‍റെ മാജിക് കോമ്പിനേഷന്‍ ഇപ്പോഴും അതിന്‍റെ രസതന്ത്രം നിലനിര്‍ത്തുന്നു എന്നതാണ് സന്തോഷകരമായ കാ‍ര്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി നല്ലവനായ കള്ളൻ!