Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രഹ്മാണ്ഡഹിറ്റ് എന്ന് പറയില്ലേ? അതിതാണ്! 'പികെ' കളക്ഷന്‍ 620 കോടി!

ബ്രഹ്മാണ്ഡഹിറ്റ് എന്ന് പറയില്ലേ? അതിതാണ്! 'പികെ' കളക്ഷന്‍ 620 കോടി!
, തിങ്കള്‍, 12 ജനുവരി 2015 (16:47 IST)
ബ്രഹ്മാണ്ഡ വിജയം അല്ലെങ്കില്‍ ഭൂമികുലുക്കിയ ഹിറ്റ് എന്നൊക്കെ പറയാം അല്ലേ? ആമിര്‍ഖാന്‍റെ പുതിയ അത്ഭുതമായ 'പി കെ'യെ വാഴ്ത്താന്‍ വാക്കുകളില്ലാതെ വിഷമിക്കുകയാണ് സിനിമാലോകം. ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍ 620 കോടി രൂപ!
 
ഇന്ത്യയില്‍ നിന്നുമാത്രം 467 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശരാജ്യങ്ങളില്‍ നിന്ന് 153 കോടി രൂപയും നേടി. 'ധൂം3'യുടെ 542 കോടി എന്ന റെക്കോര്‍ഡിനെയാണ് പികെ മറികടന്നത്.
 
രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ഈ സിനിമ വിവാദമായതോടെയാണ് സമാനതകളില്ലാത്ത വിജയമായി മാറിയത്. അനുഷ്ക ശര്‍മയാണ് ചിത്രത്തിലെ നായിക.
 
പാകിസ്ഥാനില്‍ പികെ 18 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലെ ഏറ്റവും വലിയ ഹിറ്റായ 'വാര്‍' എന്ന സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ് ഉടന്‍ തന്നെ പികെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഓസ്ട്രേലിയയിലും യു എസിലും യുകെയിലും പികെ പണം വാരിക്കൂട്ടുകയാണ്. പുതിയ റിലീസായ 'തേവര്‍' പ്രതീക്ഷയ്ക്കൊത്തുയരാതെ വന്നതോടേ എതിരാളികളില്ലാതെ മുന്നേറാനുള്ള ഭാഗ്യമാണ് പികെയ്ക്ക് ഇപ്പോള്‍ വീണുകിട്ടിയിരിക്കുന്നത്.
 
2009ലാണ് '3 ഇഡിയറ്റ്സ്' എന്ന ബോക്സോഫീസ് വിസ്മയം രാജ്കുമാര്‍ ഹിറാനി സൃഷ്ടിക്കുന്നത്. ആമിര്‍ഖാനുമൊത്ത് വീണ്ടും ഒരത്ഭുതവിജയം ആവര്‍ത്തിച്ച് ബോളിവുഡിന്‍റെ നമ്പര്‍ വണ്‍ സംവിധായകനായി ഹിറാനി മാറിയിരിക്കുന്നു.

Share this Story:

Follow Webdunia malayalam