Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനൊപ്പം ആ ക്ലാസിക് സിനിമയില്‍ മമ്മൂട്ടി അഭിനയിക്കാതിരുന്നതെന്ത്?

മോഹന്‍‌ലാലിന്‍റെ കൂട്ടുകാരനായി അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടി!

Webdunia
ശനി, 29 ഒക്‌ടോബര്‍ 2016 (11:35 IST)
മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സാധ്യമായ സിനിമയെന്ന് വിലയിരുത്തപ്പെടുന്നത് തമിഴ് ചിത്രമായ ‘ഇരുവര്‍’ ആണ്. മണിരത്നം സംവിധാനം ചെയ്ത ആ സിനിമയില്‍ എം ജി ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. 
 
ആ ചിത്രത്തില്‍ കരുണാനിധിയെ അനുസ്മരിപ്പിക്കുന്ന തമിഴ് ശെല്‍‌വന്‍ എന്ന കഥാപാത്രത്തിനായി മണിരത്നം ആദ്യം സമീപിച്ചത് സാക്ഷാല്‍ മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിയെ വച്ച് ഫോട്ടോ ഷൂട്ട് വരെ നടന്നിരുന്നുവത്രേ. പിന്നീട് അജ്ഞാതമായ എന്തോ കാരണത്താല്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്‍‌മാറുകയായിരുന്നു.
 
ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ ഉദ്ദരിച്ച്‌ പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ് ശെല്‍‌വന്‍ എന്ന കഥാപാത്രമായി പിന്നീട് പ്രകാശ് രാജാണ് അഭിനയിച്ചത്. ഈ കഥാപാത്രമായി മിന്നിത്തിളങ്ങിയതിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം പ്രകാശ് രാജിന് ലഭിക്കുകയും ചെയ്തു.
 
ആനന്ദന്‍റെയും തമിഴ് ശെല്‍‌വന്‍റെയും സൌഹൃദവും വേര്‍‌പിരിയലുമാണ് ഇരുവര്‍ എന്ന സിനിമയുടെ പ്രമേയം. തമിഴകരാഷ്ട്രീയത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചിത്രത്തിലൂടെയാണ് ഐശ്വര്യ റായി സിനിമാരംഗത്ത് തുടക്കം കുറിച്ചത്. മണിരത്നത്തിന്‍റെ ദളപതിയില്‍ രജനികാന്തിനൊപ്പം നായകതുല്യമായ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments