Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാതന്ത്ര്യദിനത്തില്‍ സൂപ്പര്‍സ്റ്റാറുകളുടെ പുതിയ ചിത്രങ്ങള്‍ ടി വിയില്‍

മോഹന്‍ലാല്‍
, ബുധന്‍, 13 ഓഗസ്റ്റ് 2014 (16:44 IST)
ഈ സ്വാതന്ത്ര്യദിനം വന്‍ ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ടി വി ചാനലുകള്‍. പ്രത്യേകിച്ചും തമിഴ് ചാനലുകളാണ് ഇതിനുവേണ്ടി മത്സരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ സം‌പ്രേക്ഷണം ചെയ്യാനാണ് തമിഴ് ചാനലുകള്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 15 വെള്ളിയാഴ്ച എല്ലാ തമിഴ് ചാനലുകളും പുതിയ സിനിമകളുമായി മത്സരിക്കാനെത്തുന്നു.

ജയ ടിവിയില്‍ തല അജിത്തിന്‍റെ 'ആരംഭം'

അജിത് - ആര്യ - നയന്‍‌താര ടീമിന്‍റെ 'ആരംഭം' എന്ന ആക്ഷന്‍ ത്രില്ലറുമായാണ് സ്വാതന്ത്ര്യദിനത്തില്‍ ജയ ടിവി വരുന്നത്. 2013 ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തിയ ഈ മെഗാഹിറ്റ് സിനിമ വിഷ്ണുവര്‍ധനാണ് സംവിധാനം ചെയ്തത്.

അടുത്ത പേജില്‍ - സണ്‍ ടി വിയില്‍ വിജയ് ചിത്രം!
webdunia
ജയ ടി വി അജിത് ചിത്രവുമായി എത്തുമ്പോള്‍ സണ്‍ ടി വി ഇളയദളപതി സിനിമയുമായാണ് വരുന്നത്. 'തലൈവാ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് സ്വാതന്ത്ര്യദിനത്തില്‍ സണ്‍ ടി വിയിലെ ആകര്‍ഷണം. എ എല്‍ വിജയ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അമല പോള്‍ ആണ് നായിക.

അടുത്ത പേജില്‍ - ജയം രവിയുടെ നിമിര്‍ന്തു നില്‍!
webdunia
ജയം രവി നായകനായ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ 'നിമിര്‍ന്തു നില്‍' സ്വാതന്ത്ര്യദിനത്തില്‍ സണ്‍ ടി വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കും. സമുദ്രക്കനി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശരത്കുമാറും അമല പോളുമാണ് മറ്റ് പ്രധാന താരങ്ങള്‍.

അടുത്ത പേജില്‍ - മലയാളത്തിലെ സൂപ്പര്‍ഹിറ്റിന്‍റെ റീമേക്കും കാണാം!
webdunia
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ കോക്‍ടെയില്‍ എന്ന സിനിമയുടെ തമിഴ് റീമേക്ക് 'അതിഥി' കലൈഞ്ജര്‍ ടി വിയില്‍ കാണാം. നന്ദയും അനന്യയുമാണ് ചിത്രത്തിലെ ജോഡി.

അടുത്ത പേജില്‍ - 'കുക്കൂ' വിജയ് ടി വിയില്‍, യാമിരുക്ക ഭയമേ വരുന്നു!
webdunia
സ്വാതന്ത്ര്യദിനത്തില്‍ വിജയ് ടി വിയില്‍ 'കുക്കൂ' എന്ന പുതിയ സൂപ്പര്‍ഹിറ്റ് സം‌പ്രേക്ഷണം ചെയ്യും. അട്ടക്കത്തി ദിനേഷും മാളവികയുമാണ് ഈ സിനിമയിലെ ജോഡി.

പുതിയ ഹിറ്റുകളായ യാമിരുക്ക ഭയമേ, വായ് മൂടി പേശവും തുടങ്ങിയ സിനിമകളും ഓഗസ്റ്റ് 15ന് ടി വിയില്‍ കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam