നയന്‍താര വേണ്ട, ആന്‍ഡ്രിയ വേണ്ട, ഹന്‍സിക മതി!
, ബുധന്‍, 22 ജനുവരി 2014 (21:29 IST)
ചിമ്പു(എസ് ടി ആര്)വും നയന്‍താരയും തമ്മിലുള്ള പ്രണയം ഒരു പഴങ്കഥയാണ്. ആ പ്രണയം ഒരു പരാജയമാകുകയും വിവാദങ്ങളുണ്ടാകുകയും ഒടുവില്‍ മറക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നു എന്നത് രസകരമായ ഒരു ട്വിസ്റ്റ്.ചിമ്പുവിന്റെ പേരിന്റെ കൂടെ ചേര്‍ത്ത് പ്രചരിച്ച ഏറ്റവും ഒടുവിലത്തെ പേര് ഹന്സികയുടേതായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന് വരെ വാര്‍ത്ത ചെന്നെത്തി. ഇരുവരും അക്കാര്യം ഏതാണ്ട് സമ്മതിക്കുകയും ചെയ്തു എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.എന്നാല്‍ ആന്‍ഡ്രിയ ജെര്മിയയുമൊത്തുള്ള പുതിയൊരു ചിത്രത്തിന്റെ സ്റ്റില്ലുകള്‍ കണ്ട് ചിമ്പുവിനോട് ഹന്‍സിക കോപിച്ചെന്നും ഇരുവരും പിണങ്ങിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.അതിനിടെ, ചിമ്പുവും ഹന്‍സികയും ഒരുമിച്ച് അഭിനയിച്ച ‘വാല്’ എന്ന സിനിമയുടെ ഒരു ഗാനത്തേക്കുറിച്ചുള്ള രസകരമായ വിവരം ലഭിക്കുന്നു. ഗാനം തുടങ്ങുന്നത് ഇങ്ങനെയാണത്രേ: നയന്‍താര വേണ്ടാ ആന്‍ഡ്രിയ വേണ്ടാ!നയന്‍താരയും ആന്‍ഡ്രിയയും വേണ്ട, തനിക്ക് ഇവള് മതി എന്ന് നായകനായ ചിമ്പു പാടുന്നത് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹന്‍സികയുടെ മുഖത്തുനോക്കിയാണ്. എന്തായാലും ഈ ഗാനം നയന്‍താരയെയും ആന്‍ഡ്രിയയെയും ചൊടിപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം.
Follow Webdunia malayalam