ലാൽജോസും മോഹൻലാലും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകത്തിലെ തരംഗമായി മാറിയ ജിമിക്കി കമ്മൽ ഗാനം യുട്യൂബിൽ നിന്നും പിൻവലിച്ചു. കോപ്പി റൈറ്റ് സംബന്ധിച്ച പരാതിയെ തുടർന്നാണ് യുട്യൂബ് ഗാനം പിൻവലിച്ചത്.
ചിത്രത്തിന്റെ കോപ്പിറൈറ്റും ഡിജിറ്റൽ റൈറ്റും ലഭിച്ച കമ്പനിയല്ല ഗാനം യൂട്യൂബിൽ അപ്‌ലോട് ചെയ്തിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമയുടെ അവകാശം സ്വന്തമാക്കിയ ചാനൽ ഗാനം അപ്‌ലോഡ് ചെയ്ത കമ്പനിക്കെതിരെ നൽകിയ പരാതിയെ തുടർന്നാണ് യുട്യൂബ് ഗാനം പിൻവലിച്ചത്.
യൂട്യൂബിൽ ഏറ്റവും ആളുകൾ കണ്ട മലയാള ഗാനമായിരുന്നു ജിമിക്കി കമ്മൽ. ഗാനത്തിന് നൃത്തം വെക്കുന്ന പല വീഡിയോകളും യുട്യൂബിൽ വലിയ പ്രചാരം നേടിയിരിന്നു.