Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളി മൂളുന്നത് “കണ്‍കള്‍ ഇരണ്ടാള്‍...”

മലയാളി മൂളുന്നത് “കണ്‍കള്‍ ഇരണ്ടാള്‍...”
PROPRO
മലയാളിയുടെ സംഗീത വിപണിയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി ആര്‍ജ്ജിച്ച സിനിമാഗാനങ്ങള്‍ ‘വെബ്‌ദുനിയ’ തെരഞ്ഞെടുക്കുന്നു.

സംഗീത വ്യവസായ രംഗത്തെ പ്രമുഖരുടെ അഭിപ്രായങ്ങളും ഗാനങ്ങളുടെ ജനപ്രീതിയും കണക്കിലെടുത്താണ്‌ മ്യൂസിക്‌ വിപണിയിലെ ഏറ്റവും മികച്ചവ തെരഞ്ഞെടുക്കുന്നത്‌.

1. കണ്‍കള്‍ ഇരണ്ടാള്‍... (സുബ്രഹ്മണ്യ പുരം)

ഇമ്പമാര്‍ന്ന ആലാപനം കൊണ്ടും വശ്യമായ ചിത്രീകരണം കൊണ്ടും ‘സുബ്രഹ്മണ്യപുര’ത്തിലെ ഈ പ്രണയഗാനം മലയാളഗാനങ്ങളുടെ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്‌ മുന്നേറുന്നു. സംഗീതം ജെയിംസ്‌ വസന്തന്‍, രചന താമര, പാടിയത്‌ ബെല്ലിരാജ്‌

2. പാലപ്പു ഇതളില്‍... (തിരക്കഥ)

പ്രേക്ഷകരിലേക്ക്‌ കാല്‌പനിക വിഷാദം പരത്തിയ നടി ശ്രീദേവിയുടെ ജീവിതത്തെ ഓര്‍മ്മിപ്പിച്ച ‘തിരക്കഥ’യിലെ ‘എണ്‍പതുകളിലെ’ പാട്ട്‌ ചിത്രം റിലീസ്‌ ചെയ്‌തതുമുതല്‍ മലയാളി മൂളി തുടങ്ങി. വര്‍ഷങ്ങളുടെ ഇടവേളക്ക്‌ ശേഷം സിനിമയിലേക്ക്‌ മടങ്ങി എത്തി ശരതിന്‍റെ ഈണങ്ങള്‍ ശ്രദ്ധേയം. സിനിമയിലെ മറ്റ് ഗാനങ്ങളും ജനപ്രീതി നേടി. രചന, റഫീക്‌ അഹമ്മദ്‌, പാടിയത്‌‌ നിഷാദ്‌, ശ്വേത്‌

3. ഒരു നാള്‍.. (ഗുല്‍മോഹര്‍)

ഗൃഹാതുരമായ കാമ്പസ്‌കാലത്തെ ഓര്‍മ്മപ്പെടുത്ത ഗാനം ജയരാജ്‌ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്‌. രചന ഒഎന്‍വി, സംഗീതം ജോണ്‍സണ്‍, പാടിയത്‌ വിജയ്‌ യേശുദാസ്‌

4. ജ്വാലാമുഖി കത്തുന്നൊരു... (കുരുക്ഷേത്ര)

ദേശസ്‌നേഹം ജ്വലിപ്പിക്കുന്ന ആലാപനരീതികൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടു. ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക്‌ ഈണം നല്‌കിയത്‌ സിദ്ധാര്‍ത്ഥ്‌ എന്ന പുതുമുഖമാണ്‌. സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട നജിം അര്‍ഷാദും കൂട്ടരും ആലപിച്ചു.

5. കഭി കഭീ അഥിതി... (ജാനേ തു യാ ജാനേ ന)

ബോളിവുഡ്‌ സിനിമകളുടെ സ്ഥിരം ആരാധകരല്ലാത്ത മലയാളി യുവജനങ്ങളേയും ഈ ഗാനം ആകര്‍ഷിച്ചു. അബ്ബാസ്‌ തൈര്‍വ്വാലയാണ്‌ സംഭാഷണമട്ടിലുള്ള ഗാനത്തിന്‍റെ രചന നിര്‍വ്വഹിച്ചത്‌. എ ആര്‍ റഹ്മാന്‍റെ സംഗീതം. പാടിയത്‌ റഷീദ്‌ അലി. സിനിമയിലെ “പപ്പു കാന്‍റ് ഡാന്‍സ് സാല..” എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

Share this Story:

Follow Webdunia malayalam