Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സെല്‍ഫി' സോംഗിന് വിജയ്ക്കൊപ്പം 100 നര്‍ത്തകര്‍!

'സെല്‍ഫി' സോംഗിന് വിജയ്ക്കൊപ്പം 100 നര്‍ത്തകര്‍!
, വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (18:36 IST)
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'കത്തി'യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഹിറ്റ്‌ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുള്ള 'സെല്‍ഫി' ഗാനത്തിന്‍റെ ഇപ്പോള്‍ ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
 
മുംബൈയില്‍ രണ്ടരക്കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കൂറ്റന്‍ സെറ്റിലാണ് ഈ ഗാനരംഗം ചിത്രീകരിക്കുന്നത്. വിജയ്ക്കൊപ്പം 100 നര്‍ത്തകര്‍ ഈ ഗാനരംഗത്തില്‍ അണിനിരക്കുന്നു. സാമന്തയും ഈ ഗാനരംഗത്തിലുണ്ട്.
 
എ ആര്‍ മുരുഗദോസ് - വിജയ് ടീമിന്‍റെ 'തുപ്പാക്കി' എന്ന മെഗാഹിറ്റ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചത് മുംബൈയിലായിരുന്നു. മുരുഗദോസിന്‍റെ മുംബൈ പ്രേമം 'കത്തി'യിലും തുടരുന്നു എന്നുവേണം കരുതാന്‍.
 
കത്തിയുടെ ആദ്യ പകുതിയുടെ റീ റെക്കോര്‍ഡിംഗ് ജോലികള്‍ സംഗീതസംവിധായകന്‍ അനിരുദ്ധ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സി ജി വര്‍ക്കും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
 
ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീന്‍സ് കോടികള്‍ നല്‍കി സ്വന്തമാക്കി. ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്.

Share this Story:

Follow Webdunia malayalam