കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡ് പ്രവര്ത്തിക്കിന്നില്ലെന്ന് പരാതിയുമായി ജോപ്പന് സര്‍വീസ് സെന്ററിലെത്തി.
എത്ര നാളായി പ്രശ്നം തുടങ്ങിയിട്ടെന്ന ടെക്നീഷ്യന്റെ ചോദ്യത്തിന് ജോപ്പന് മറുപടി നല്കി
“ഞാന്‍ ഇതിലെ പൊടി കളഞ്ഞതിന് ശേഷം”
എങ്ങനെയാണ് പൊടി കളഞ്ഞതെന്ന് ടെക്നീഷ്യന് ചോദിച്ചപ്പോള്‍ ജോപ്പന് വിശദീകരിച്ചു,
“ആദ്യം കീ ബോര്‍ഡ് ഇളക്കിയെടുത്തു എന്നിട്ടു ബക്കറ്റിലെ സോപ്പ് വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വെച്ചു അതിന് ശേഷം ഒരോ കീ ആയി ഇളക്കിയെടുത്ത് സോപ്പും ചകിരിയും ഉപയോഗിച്ച് ഉരച്ച് കഴുകി”