പുതിയ കമ്പനിയില്‍ ജോലിക്കു ചേര്‍ന്ന ആദ്യ ദിവസം ജോപ്പന് തന്റെ മുന്നിലിരുന്ന് ഫോണില്‍ നീന്ന് ക്യാന്റ്റീനിലേക്ക് വിളിച്ചിട്ട് വേഗം ഒരു ചായ കൊണ്ട് വരാന്‍ പറഞ്ഞു.
എന്നാല്‍ നമ്പര്‍ തെറ്റി ജോപ്പന് വിളിച്ച ഫോണ്‍ കിട്ടിയത് കമ്പനിയുടെ എം ഡി ജംഗ്പങ്കിക്കായിരുന്നു.
ഫോണെടുത്ത ജംഗ്പങ്കി ദേഷ്യത്തോടെ പറഞ്ഞു,
“ഞാന്‍ ഇവിടത്തെ എം ഡി ആണെടാ വിഡ്ഡി”
ഇതു കേട്ട ജോപ്പന്റെ മറുചോദ്യം ഉടന്‍ തന്നെ വന്നു
ഞാന്‍ ആരാണെന്നു നിനക്ക് മനസിലായോടാ പമ്പരവിഡ്ഡി?
ജംഗ്പങ്കി:ഇല്ല
ഈ വാക്കുകള്‍ കേട്ട ജോപ്പന്റെ ആത്മഗതം അല്‍പ്പം ഉറക്കെ പുറത്തു വന്നു
“ഹാവു, രക്ഷപെട്ടു”