അന്ധനായ ജംഗ്‌പങ്കി ഒരു ബാറിലിരുന്നു മദ്യപിക്കുകയായിരുന്നു. മദ്യം തലയക്ക് പിടിച്ചപ്പോള്‍ തൊട്ടടുത്തിരുന്നയാളോട് ജംഗ്പങ്കി ചോദിച്ചു.
ഞാനൊരു നമ്പൂതിരി ഫലിതം പറയട്ടെ?
ഇതു കേട്ട സഹകുടിയന്‍ പറഞ്ഞു,
പറഞോളു പക്ഷെ അതിന് മുന്‍പ് ഒരു കാര്യം പറയാം ഞാന്‍ ഒരു ഗുസ്തിക്കാരനായ നമ്പൂതിരിയാണ്,അപ്പുറത്തിരിക്കുന്നത് ഗുണ്ടാത്തലവന്‍ സുരേഷ് നമ്പൂതിരിയാണ്.വാടകകൊലയാളി ശശി നമ്പൂതിരിയാണ് സുരേഷിന്‍റെ കൂടെയിരിക്കുന്നത്. അബ്കാരി കോണ്ട്രാക്ടര്‍ ജോപ്പന്‍ നമ്പൂതിരിയാണ് ഈ ബാറിന്‍റെ ഉടമസ്ഥന്‍.ഇനിയും നമ്പൂതിരി ഫലിതം പറയണമെന്നുണ്ടെങ്കില്‍ താന്‍ പറഞ്ഞോളു.
ജംഗ്പങ്കി: ഒരേ തമാശ നാല് വട്ടം പറയാന്‍ എനിക്ക് വയ്യ.