മകന് ജൂനിയറിനെ വിവാഹം കഴിപ്പിക്കാന്‍ സമയമായി എന്ന് ബിസിനസുകാരനായ ജോപ്പന് തോന്നി. ജോപ്പന് മകനെ വിളിച്ചു
ജോപ്പന്: എടാ, നീ ഞാന്‍ പറയുന്ന പെണ്ണിനെ കെട്ടണം
ജൂനിയര്‍: പറ്റില്ല, എന്റെ കാര്യത്തില്‍ എനിക്ക് തന്നെ തീരുമാനം എടുക്കണം
ജോപ്പന്: ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് വൈശ്രവണന്റെ ഒരേ ഒരു മകളെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്
ജൂനിയര്‍: ഓ.. അങ്ങനെയാണെങ്കില്‍...അപ്പന് പറയുന്നതിനെ ഞാന്‍ എങ്ങനെ നിരസിക്കും
അടുത്തതായി ജോപ്പന് നേരെ പണക്കാരനായ വൈശ്രവണന്റെ മുന്നിലെത്തി
ജോപ്പന്: മിസ്റ്റര്‍ വൈശ്രവണന്, നിങ്ങളുടെ മകള്‍ക്ക് ഒരു നല്ല ഭര്‍ത്താവ് എന്റെ കൈയിലുണ്ട്
വൈശ്രവണന്: അതിന് എന്റെ മകള്‍ക്ക് വിവാഹ പ്രായമായില്ലല്ലോ
ജോപ്പന്: കിട്ടിയ അവസരം പാഴാക്കണോ, പയ്യന് ലോകബാങ്കിന്റെ വൈസ് പ്രസിഡന്റാണ്
വൈശ്രവണന്: ഓഹോ.. അങ്ങനെയെന്നാല്‍.. ജോ്പ്പന് പറയുന്നതിനെ ഞാനെങ്ങനെ എതിര്‍ക്കും
അടുത്തതായി ജോപ്പന് നേരെ ലോകബാങ്ക് പ്രസിഡന്റിനെ കാണാന്‍ ചെന്നു
ജോപ്പന്: നിങ്ങളുടെ വൈസ് പ്രസിഡന്റാകാന്‍ പറ്റിയ ഒരാള്‍ എന്റെ കസ്റ്റഡിയില്‍ ഉണ്ട്
പ്രിസിഡന്റ്: വൈസ് പ്രസിഡന്റുമാരാകാന്‍ ഒരു വലിയ ക്യൂ തന്നെ എന്റെ മുന്നിലുണ്ട്
ജോപ്പന്: പക്ഷെ ഞാന്‍ പറയുന്ന പയ്യന് ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ വൈശ്രവണന്റെ മരുമകനാണ്
പ്രസിഡന്റ്: ഓഹോ അങ്ങനെയാണോ, ജോപ്പന് ആദ്യമായി പറഞ്ഞ കാര്യമല്ലേ എങ്ങനെയാണ് പറ്റില്ലെന്ന് പറയുക
അങ്ങനെ ജൂനിയറിന്റെ വിവാഹം ആര്‍ഭാടമായി നടന്നു.