ജംഗ്പങ്കി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കിടപ്പ് മുറിയില്‍ നിന്ന് ഒരു ശബ്ദം കേട്ട് ഓടിച്ചെന്ന് നോക്കിയപ്പോള്‍ പൂര്‍ണ്ണ നഗ്ഗ്നയായി കട്ടിലില്‍ കിടക്കുന്ന ഭാര്യ ശകുന്തളെയാണ് കണ്ടത്.
എന്താണ് പ്രശനമെന്ന് ചോദിച്ച ജംഗ്‌പങ്കിയോട് തനിക്ക് നെഞ്ച് വേദനയാണെന്ന് ശകുന്തള പറഞ്ഞു.
ഉടന്‍ തന്നെ ഡോകടറെ വിളിക്കാന്‍ ഫോണിനടുത്തേയ്ക്ക് പോയ ജംഗ്‌പങ്കിയുടെ അരികിലെത്തിയ മകന്‍ ഛോട്ടാ ജംഗ്പങ്കി പേടിയോടെ പറഞ്ഞു,
അച്ഛാ അമ്മ കിടക്കുന്ന കട്ടിലിനടിയില്‍ ജോപ്പന്‍ അങ്കിള്‍ ഇരിക്കുന്നു.
ഉടന്‍ തന്നെ മുറിയിലേക്ക് ചെന്ന ജംഗ്പങ്കിക്ക് കാണാന്‍ കഴിഞ്ഞത് കട്ടിലിനടിയില്‍ പൂര്‍ണ്ണ നഗ്നനായി ഓളിച്ചിരിക്കുന്ന തന്‍റെ ആത്മമിത്രം ജോപ്പനെയാണ്.
ഇത് കണ്ട് നിയന്ത്രണം വിട്ട ജംഗ്പങ്കി ജോപ്പനോട് ദേഷ്യത്തോടെ പറഞ്ഞു,
ഏടാ അലവലാതി എന്‍റെ ഭാര്യ നെഞ്ച്‌വേദന കാരണം പിടയുമ്പോള്‍ നീ ഇവിടെ തുണിയില്ലാതെ നിന്ന് കുട്ടികളെ പേടിപ്പിക്കുകയാണ് അല്ലേ?