മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലിന്റെ കര്‍ത്താവായ ഒ ചന്തുമേനോന്‍ ഒരിക്കല്‍ കുതിരവട്ടത്തുള്ള ഭ്രാന്താശുപത്രി സന്ദര്‍ശിച്ചു.
ചന്തുമേനോന്റെ അസാധാരണ വലിപ്പമുള്ള കുടവയര്‍ കണ്ട് ഒരു ഭ്രാന്തി പുറകേ കൂടി. അദ്ദേഹം കാര്യം തിരക്കി.
അവര്‍ പറഞ്ഞു: അങ്ങുന്ന് പ്രസവിക്കുമ്പോള്‍ ഇരട്ട കുട്ടികളാണെങ്കില്‍ ഒന്നിനെ എനിക്ക് തരുമോ?