Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില വിവാഹ നിയമങ്ങള്‍

ചില വിവാഹ നിയമങ്ങള്‍
, ബുധന്‍, 29 സെപ്‌റ്റംബര്‍ 2010 (12:57 IST)
അമേരിക്കയിലെ നോര്‍ത്ത് കാരൊലീനയില്‍ നിലവിലുള്ള നിയമപ്രകാരം ഭാര്യാ - ഭര്‍ത്താക്കന്‍മാരല്ലാത്ത സ്ത്രീയും പുരുഷനും ഹോട്ടലിലോ, മോട്ടലിലോ തങ്ങള്‍ വിവാഹിതരാണെന്ന് രേഖപ്പെടുത്തി മുറിയെടുത്താല്‍ അവര്‍ വിവാഹിതരായതായി കണക്കാക്കും.

ഇതിന് സമാനമായ മറ്റൊരു നിയമപ്രകാരം ഹോട്ടലിലോ മോട്ടലിലോ രാത്രിയില്‍ താമസിക്കുന്ന സ്ത്രീയും പുരുഷനും ഇരട്ട കിടക്കയുള്ള മുറിയെടുക്കണമെന്ന് നിര്‍ബന്ധമാണ് എന്ന് മാത്രമല്ല ഇരു കിടക്കകളും തമ്മില്‍ കുറഞ്ഞത് രണ്ട് അടിയെങ്കിലും അകലമുണ്ടാകുകയും വേണം.

ഇവിടെ തന്നെ നിലവിലുള്ള മറ്റൊരു വിവാഹ നിയമപ്രകാരം ഭാര്യക്കോ ഭര്‍ത്താവിനോ ലൈംഗീക ശേഷിയില്ലെങ്കില്‍ അവരുടെ വിവാഹം റദ്ദാക്ക‍ാവുന്നതാണ്.

Share this Story:

Follow Webdunia malayalam