ചമ്പല്‍ക്കാട്ടില്‍ വെച്ച് വഴി തെറ്റിയലഞ്ഞ ജോപ്പന് നദിക്കരയിലിരിക്കുന്ന സുരേഷിനെ കണ്ടപ്പോള്‍ സന്തോഷമായി. സുരേഷിന്‍റെ അടുത്തെത്തിയ ജോപ്പന്‍ പറഞ്ഞു,
“ഞാന്‍ രണ്ട് ദിവസമായി ഈ കാട്ടില്‍ വഴി തെറ്റി അലയുകയായിരുന്നു. നിങ്ങളെ കണ്ടപ്പോള്‍ ആണ് എനിക്ക് സമാധാനമായത്.”
സുരേഷ്: അങ്ങനെ സമാധാനിക്കേണ്ട ഞാന്‍ രണ്ടാഴ്ചയായി വഴി തെറ്റി അലയുകയാണ്.