ഒരു ദൂരയാത്രയ്ക്കിടയില്‍ പട്ടിക്കാട്ടിലൂടെ കടന്ന് പോകുകയായിരുന്നു ജോപ്പന്‍.
ജോപ്പന്‍ സഞ്ചരിച്ചിരുന്ന കാളവണ്ടിക്ക് മുന്നിലേക്ക് പെട്ടന്ന്
എവിടെ നിന്നോ ചാടി വീണ ഒരു പൂവന്‍കോഴി കാളയുടെ ചവിട്ടേറ്റ് ചത്ത് വീണു.
കോഴിക്ക് പിന്നാലെ എത്തിയ ഉടമസ്ഥന്‍ ജംഗ്പങ്കിയോട് സംഭവിച്ചു പോയ തെറ്റിന് മാപ്പ് പറഞ്ഞ ശേഷം അതിന് പരിഹാരം ചെയ്യാമെന്ന് ജോപ്പന്‍ വാഗ്ദാനം നല്‍കി. ഇതു കേട്ട ജംഗ്പങ്കി സന്തോഷത്തോടെ പറഞ്ഞു,
“ശരി എന്നാല്‍ നാളെ മുതല്‍ രാവിലെ അഞ്ച് മണിക്ക് എന്‍റെ വീടിന്‍റെ മുന്നില്‍ വന്ന് എന്നെ കൂവി വിളിച്ച് എഴുനേല്‍പ്പിക്കണം”