വിശ്വപ്രസിദ്ധ ചിത്രകാരനായ പിക്കാസോയുടെ വീട്ടില്‍ ഒരിക്കല്‍ കള്ളന് കയറി.
വിലപിടിപ്പുള്ള സാധനങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട പിക്കാസോയെ സുഹൃത്തുക്കള്‍ ആശ്വസിപ്പിച്ചു.
“എന്റെ വീട്ടു സാധനങ്ങള്‍ കള്ളന് കൊണ്ടു പോയതില്‍ എനിക്ക് വിഷമമില്ല, അതെല്ലാം അവന് കൊണ്ടു പൊയ്കൊള്ളട്ടേ...”
“പിന്നെ എന്തിനാണ് ഇങ്ങനെ ദുഖിക്കുന്നത്? ”
“ഞാന്‍ വരച്ച ഒരൊറ്റ ചിത്രം പോലും കള്ളന് കൊണ്ടു പോയില്ലല്ലോ എന്നോര്‍ത്താണ് എനിക്ക് ദു:ഖം ”