ഒരു ദിവസം മുന്‍പ് വാങ്ങിയ പ്രഷര്‍ കുക്കറുമായി കടയിലെത്തിയ ജോപ്പന് കടക്കാരനെ കടന്ന് പിടിച്ചിട്ട് പറഞ്ഞു,
“താന്‍ എന്തൊക്കെ പറഞ്ഞാണ് എന്നെ പറ്റിച്ചത്?ഇത് ഒരുപാട് ഗുണങ്ങളുള്ള സാധനമാണെന്ന് താന്‍ പറഞ്ഞിട്ടല്ലേ ഞാന്‍ ഇതു രണ്ടായിരം രൂപ ഏണ്ണിതന്ന് വാങ്ങിയത്,ഇപ്പോള്‍ ഇതില്‍ താന്‍ പറഞ്ഞ ഒരു കാര്യവും നടക്കുന്നില്ല,എന്റെ പൈസ ഇപ്പോള്‍ തിരിച്ച് തരണം.”
കടക്കാരന്:എന്തു പറ്റി സാര്‍?
ജോപ്പന്:താനല്ലെ പറഞ്ഞത് ഇതില്‍ അരിയിട്ട മൂന്ന് തവണ വിസിലാകുമ്പോള് അരി വേകുമെന്ന്?
കടക്കാര്ന്:അതേ സാര്‍.
ജോപ്പന്:എന്നിട്ട് ഞാന്‍ മൂന്നല്ല മുപ്പത് പ്രാവശ്യം വിസിലടിച്ചിട്ടും അരി വെന്തില്ലെല്ലോ?