Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ സംശയം

ഭാര്യയുടെ സംശയം
, ചൊവ്വ, 4 ജനുവരി 2011 (14:40 IST)
സംശയാലുവായ ഭാര്യ രാത്രി താമസിച്ചു വന്ന ഭര്‍ത്താവിനെ കാത്തിരുന്നു. ഭര്‍ത്താവിന്‍റെ ശരീരം മുഴുവന്‍ പരിശോധിച്ചിട്ടും സ്ത്രീകളുടെ ഒരു മുടി പോലും കണ്ടെത്താന്‍ കഴിയാതെ വന്ന ഭാര്യ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി.

“കൊള്ളാം നിങ്ങളുടെ കാമുകി മൊട്ടത്തലച്ചിയാണല്ലോ..”

പിറ്റേന്ന്‌ ഭര്‍ത്താവ്‌ വന്നപ്പോള്‍ ഭര്‍ത്താവിന് സ്ത്രീകളുടെ പെര്‍ഫ്യം മണക്കുന്നുണ്ടോ എന്നാണ്‌ അവര്‍ പരിശോധിച്ചത്‌. അവര്‍ക്ക്‌ ഒന്നും കണ്ടത്താനായില്ല.

“കൊള്ളാം നിങ്ങളുടെ കാമുകി മൊട്ടത്തലച്ചിയാണെന്ന്‌ മാത്രമല്ല, ഒരു പെര്‍ഫ്യൂം വാങ്ങാന്‍ പോലും പണമില്ലാത്തവളാണല്ലേ? എന്തൊരു വഞ്ചകനാണ്‌ നിങ്ങള്‍...!! ”

Share this Story:

Follow Webdunia malayalam