Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനസില്‍ ഉള്ളത്

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
, ബുധന്‍, 5 ജനുവരി 2011 (14:41 IST)
ചൂട്‌ സഹിക്കാതെ ജോപ്പന്‍ കുളത്തില്‍ കുളിക്കാനിറങ്ങി. കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ കരയ്ക്കു വച്ചിരുന്ന തന്‍റെ ഉടുതുണി പറന്നു പോയത്‌ ജോപ്പന്‍ കണ്ടില്ല.

അപ്പോഴാണ്‌ കുളിക്കാനായി കുറേ പെണ്‍കുട്ടികള്‍ അവിടേക്ക്‌ വന്നത്‌.

കരക്കു കയറിയ ജോപ്പന്‍ തുണിയില്ലാതെ വിഷമിച്ചു. പെട്ടെന്ന്‌ അടുത്ത കണ്ട ബക്കറ്റ്‌ വച്ച്‌ നഗ്നത മറച്ച്‌ ഒന്നു മറിയാത്തത്‌ പോലെ ജോപ്പന്‍ കരയ്ക്ക്‌ കിടന്നു.

കുളിക്കാന്‍ വന്ന ഒരു പെണ്‍കുട്ടി ജോപ്പനെ കണ്ട്‌ നിന്നു. മറ്റുള്ളവര്‍ ചിരിച്ചുകൊണ്ട്‌ ഓടി.

“എനിക്ക്‌ ആളുകളുടെ മനസ്‌ വായിക്കാന്‍ കഴിയും, ഇപ്പോള്‍ നിങ്ങളുടെ മനസിലുള്ളത്‌ എനിക്ക്‌ അറിയാം....”
പെണ്‍കുട്ടി പറഞ്ഞു.

ജോപ്പന്‍ ഞെട്ടി, എങ്കിലും ധൈര്യം വിടാതെ ഗൗരവം നടിച്ച്‌ പറഞ്ഞു
“പറയു കേള്‍ക്കട്ടെ..”

“നിങ്ങള്‍ പിടിച്ചുകൊണ്ടിരിക്കുന്ന ബക്കറ്റിന്‌ മൂട്‌ ഉണ്ടായിരുന്നെങ്കില്‍ എന്നല്ലേ ഇപ്പോള്‍ ആഗ്രഹിക്കുന്നത്‌!! ”

Share this Story:

Follow Webdunia malayalam