ഒരു ഹൌസിങ്ങ് കോളനിയിലെ വീടമ്മമാര്‍ തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തി.
സാക്ഷി വിസ്താരത്തിനായി കോടതിയിലെത്തിയ സ്ത്രീകള്‍ തങ്ങളുടെ നിലപാടൌകള്‍ ഉറക്കെ വിളിച്ച് പറയാന്‍ തുടങ്ങിയതോടെ കോടതി മുറിയിലാകെ ബഹളമായി.
ഈ പ്രശനത്തിന് പരിഹാരം കാണാനായി ബുദ്ധിമാനായ ജോപ്പന്‍ ജഡ്ജി ഒരു പ്രഖ്യാപനം നടത്തി,
“നിങ്ങള്‍ എല്ലാവരുടെയും ഭാഗം ഞാന്‍ ഒന്നൊന്നായി കേള്‍ക്കാം,നിങ്ങളില്‍ ഏറ്റവും പ്രായമുള്ള ആള്‍ക്ക് ആദ്യം മൊഴി നല്‍കാം”
ഇതു കേട്ടതോടെ കോടതി മുറിയിലാകെ നിശബ്ദത പരന്നും മൊഴി നല്‍കാന്‍ ആരും തയാറാകത്തതിനെ തുടര്‍ന്ന് സാക്ഷികളില്ലാത്തതിന്‍റെ പേരില്‍ കേസ് തള്ളുകയും ചെയതു.