അലക്സാണ്ടര്‍ ഡ്യൂമസ് വയസായപ്പോഴും സുന്ദരനായിരുന്നു. ആരാധന മൂത്ത ഒരു പെണ്‍കുട്ടി അദ്ദേഹത്തിന്‍റെ അടുത്തു വന്ന് തിരക്കി.
“നിങ്ങള്‍ ഇത്ര സുന്ദരനായ ഒരു വൃദ്ധനായി മാറുന്നത് എങ്ങനെ? ”
“ഞാന്‍ എന്‍റെ സമയം മുഴുവന്‍ അതിനായാണ് മാറ്റി വയ്ക്കുന്നത് ”. അദ്ദേഹം മറുപടി നല്‍കി.