സേവാഗ് എന്ന പേരില്‍ ഓസ്ട്രേലിയയില്‍ ഒരു സിനിമ ഇറങ്ങി എന്നറിഞ്ഞ ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗ് ആ സിനിമ കാണാനായി ഓസ്ട്രേലിയയിലെത്തി.
ഓസ്ട്രേലിയയിലെ തീയറ്ററില്‍ സിനിമ കണ്ടിറങ്ങിയ സേവാഗ് തന്നെ കുറിച്ച് സിനിമയിലൊന്നും പറയാത്തതില്‍ നിരാശനായി സംവിധായകന്‍റെ അടുത്തെത്തിയിട്ട് ചോദിച്ചു,
“തന്‍റെ സിനിമയക്ക് ഞാനുമായി ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെ എന്തിനാണ് അതിന് എന്‍റെ പേരിട്ടത്?”
ഭാവ മാറ്റമൊന്നുമില്ലാതെ സംവിധായകന്‍ മറുപടി നല്‍കി,
“അതിനെന്താ നിങ്ങളുടെ നാട്ടില്‍ ബോര്‍ഡര്‍ എന്ന് പേരില്‍ സിനിമ ഇറങ്ങിയിട്ട് അതിന് അലന്‍ ബോര്‍ഡറുമായി ഒരു ബന്ധവുമില്ലായിരുന്നെല്ലോ”