ആലീസിന്‍റെ അത്ഭുതലോകം തുറന്നു കാട്ടി, ലോകപ്രശസ്തനായ ലൂയീസ് കാരോള്‍ - അദ്ദേഹം ഗണിത ശാസ്ത്രജ്ഞനും ആംഗ്ളിക്കല്‍ പുരോഹിതനും താര്‍ക്കികനും മാത്രമല്ല ഫോട്ടോഗ്രാഫറും ആയിരുന്നു.
1898 ജനുവരി 14നായിരുന്നു ബഹുമുഖപ്രതിഭയായ അദ്ദേഹം അന്തരിച്ചത്.
വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം സാധിച്ചിരുന്ന ആളായിരുന്നു ലൂയിസ് കാരോള്‍. ഈ പേര് പക്ഷെ തൂലികാ നാമമാണ്. യഥാര്‍ത്ഥ പേര് ചാള്‍സ് ലുട്വിഡ്ജ് ഡോഡ്ജ-്സണ്‍
അര്‍ത്ഥങ്ങളും ദുരര്‍ത്ഥങ്ങളും അര്‍ത്ഥ വിത്യാസങ്ങളുമെല്ലാം പ്രയോഗിച്ച് അദ്ദേഹം എല്ലാവരെയും ആശ്ചര്യപ്പെടുത്താറുണ്ടായിരുന്നു.
കുട്ടികളുടെ സാഹിത്യമായി അദ്ദേഹം രചിച്ച കൃതികളെല്ലാം മുതിര്‍ന്നവരെയും രസിപ്പിച്ചു. സാഹിത്യത്തെ പോഷിപ്പിച്ചു. ജയിംസ് ജോയ്സ്, ജോര്‍ജ് ലൂയിസ് ബോര്‍ഗെസ് തുടങ്ങിയ സാഹിത്യകാരന്മാരെ പ്രചോദിപ്പിച്ചു.
സിംബോളിക് ലോജിക്, ദി ആല്‍ഫബെറ്റ് സൈബര്‍ വാട്ട് ദി ടോള്‍ട്ടോയ്സ് സെഡ് ടു ആച്ചില്ലെസ് തുടങ്ങിയവയാണ് പ്രധാനപുസ്തകങ്ങള്‍.
ചെറിയ പെണ്‍കുട്ടികളെ ലൂയിസിന് വളരെ ഇഷ്ടമായിരുന്നു. ആലീസ് ലിഡെല്‍ എന്ന പെണ്‍കുട്ടിയോട് പ്രത്യേകിച്ചും ഈ കുട്ടിയുടെ പേരാണ് ആലീസ് ഇന്‍ വണ്ടര്‍ലാന്‍റിന് പ്രേരണയായത്.
ഫോട്ടോഗ്രാഫറായിരുന്ന ലൂയിസ് കൊച്ചു കുട്ടികളുടെ നഗ്നവും അര്‍ദ്ധനഗ്നവുമായ ഫോട്ടോകള്‍ എടുത്തിരുന്നു. ഇത് അക്കാലത്ത് ഓട്ടേറെ പരാതിക്കിടയാവുകയും ചെയ്തിരുന്നു.ഏന്നാല്‍ അതുകൊണ്ടുമാത്രം കാരലിനെ രതിവൈകൃതക്കാരന്‍ എന്ന് വിളിച്ചു കൂടാ