Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടശ്ശേരി - ജീവിതം തന്നെ കവിത

പി. കൃഷ്ണവാരിയര്‍

ഇടശ്ശേരി - ജീവിതം തന്നെ കവിത പി. കൃഷ്ണവാരിയര്‍
ഇടശ്ശേരി എഴുതിയവയില്‍ ഏറ്റവും നല്ല കവിതയേത് എന്ന അന്വേഷണത്തില്‍ അദ്ദേഹത്തിന്‍റെ ചരമത്തിനുശേഷം എന്‍റെ മനസ്സ് വ്യാപൃതമായി. അദ്ദേഹത്തിന്‍റെ ഓരോ കവിതയും മികവില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്നതായി തോന്നി.

അതുതന്നെ മനസ്സിലിട്ടു കടഞ്ഞുകൊണ്ടിരിക്കേ അടിത്തട്ടില്‍നിന്ന് ഇങ്ങനെ ഒത്ധ ഉത്തരം പൊന്തിവ ന്ന ു. എന്തിനാണീ അന്വേഷണം? ഇടശ്ശേരിയുടെ ഏറ്റവും നല്ല കവിത അദ്ദേഹത്തിന്‍റെ ജീവിതം തയെല്ലേ!

ഇടശ്ശേരി എന്ന കവിയെ വിലയിരുത്താന്‍ എത്രയോ പേര്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും ശ്രമിക്കുകയും ചെയ്യും. എന്നാല്‍ , ഇടശ്ശേരി എന്ന മനുഷ്യനെപ്പറ്റി എഴുതാന്‍ അധികം പേര്‍ തുനിഞ്ഞിട്ടില്ല. അദ്ദേഹത്തെ അടുത്തറിഞ്ഞ തലമുറയാവട്ടെ കുറ്റിയറ്റുപോവുകയുമാണ്. അതുകൊണ്ട്, എനിക്ക് നേരിട്ടറിയാവു കാര്യങ്ങളില്‍ ചിലത് ഒട്ടും അതിശയോക്തി കലര്‍ത്താതെ ഇവിടെ കുറിച്ചിടു ന്നു.

ഇടശ്ശേരി ജീവിച്ചിത്ധ ന്ന കാലത്ത് പൊന്നാനിക്കാര്‍ക്ക് അവത്ധടെ ക്ളേശങ്ങളിറക്കിവയ്ക്കാനുള്ള ഒരത്താണികൂടിയായിത്ധന്നൂ അദ്ദേഹം. അവത്ധടെ വിഷമങ്ങളിലും വിസ്മയങ്ങളിലും അദ്ദേഹത്തെ ഇടപെടുവിക്കുന്ന ത് അവര്‍ക്ക് ആശ്വാസമേകിയിത്ധന്നു. ഇടശ്ശേരിക്കും ആഹ്ളാദം നല്‍കിയിത്ധന്ന ഒന്ന ായിത്ധു ആ ഇടപെടല്‍.

'എങ്കല്‍ ചേര്‍ത്താലും ഗുരോ സേവന മന്ത്രാക്ഷരം" എന്നായിരുന്നുവ
ല്ലോ അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന. അങ്ങനെ തന്‍റെ ഇടപെടല്‍ ആവശ്യമായി വ ന്ന ഒത്ധ കാര്യത്തെ - പ്രസിദ്ധ കവി കടവനാട് കുട്ടികൃഷ്ണന്‍റെ വിവാഹത്തെ - 'മകന്‍റെ വാശി" എ ന്ന കവിതയില്‍ ഇടശ്ശേരി രേഖപ്പെടുത്തിയിട്ടുണ്ട്.

അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച മനുഷ്യത്വവും സംസ്കാരവും നീതിബോധവും അതുമായി ബന്ധപ്പെട്ടവത്ധടേയും പറഞ്ഞുകേട്ടറിഞ്ഞവത്ധടേയും മുന്പില്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കെട്ടി.

ആവശ്യങ്ങള്‍ പൊറുതിമുട്ടിക്കുന്പോഴും തെറ്റിലേയ്ക്ക് വഴുതി വീഴാതിരിക്കാന്‍ ഇടശ്ശേരി നന്നെ വിഷമിച്ചിട്ടുണ്ട്. വീട്ടിലെ നിത്യനിദാനച്ചെലവുകള്‍ മാത്രമല്ല, കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന ദീനത്തിന് മത്ധന്ന ് തുടങ്ങിയ ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടേയിത്ധന്നു. വരവാകട്ടെ, അതിനനുസരിച്ചു വര്‍ദ്ധിച്ചതുമില്ല.

പലപ്പോഴും എന്തുചെയ്യേണ്ടൂ എറിയാത്ത അവസ്ഥ. കക്ഷികളുടെ പണം കയ്യിലുണ്ട്. അത്യാവശ്യത്തിന് അതു തിരിമറി ചെയ്താലോ? ആത്ധം അറിയാന്‍ പോകു ന്നില്ല. രണ്ടാഴ്ച കഴിഞ്ഞേ കക്ഷികള്‍ക്ക് പണം കൊടുക്കേണ്ടു. അപ്പോഴേയ്ക്കും വേറെ കക്ഷികളുടെ പണം കയ്യില്‍ വന്നു ചേത്ധകയും ചെയ്യും. അങ്ങനെ ചിന്തിക്കുന്പോഴൊക്കെ ഗാന്ധിജിയുടെ മുഖമാണ് തന്‍റെ മുന്നില്‍ തെളിഞ്ഞുവ ന്നിരിക്കുത് ഇടശ്ശേരി പറയാറുണ്ട്.

'എന്‍റെ ജീവിത്തില്‍ വളര്‍ച്ചയെന്നു വിശേഷിപ്പിക്കാവു ന്ന വല്ല പരിവര്‍ത്തനവുമുണ്ടായിട്ടുണ്ടെങ്കില്‍ അതി ന്ന ുള്ള പ്രേരണ മറ്റൊരാചാര്യനില്‍ നിന്നാവാന്‍ വയ്യ" എ ന്ന ് അദ്ദേഹം ഗാന്ധിജിയെക്കുറിച്ചെഴുതിയിട്ടുണ്ടല്ലോ. ഏതായാലും കഠിനമായ വിഷമങ്ങള്‍ നേരിട്ടപ്പോള്‍ പോലും അങ്ങനെ പണം തിരിമറി ചെയ്യുവാന്‍ തോ ന്നിയില്ല.

എന്നി ട്ടും ഒരിക്കല്‍ - ഒരിക്കല്‍ മാത്രം - ഒത്ധ സുഹൃത്തി ന്നുവേണ്ടി അങ്ങനെ ഒത്ധ തിരിമറി ചെയ്തുപോയി. അതിന്‍റെ ശിക്ഷയായി തീവ്രമായ മനോവിഷമമാണ് അനുഭവിച്ചത്. അത് മറക്കാന്‍ വയ്യ. 'വിഷപ്പാന്പ്" എ കവിത അതിന്‍റെ ഫലമായുണ്ടായതാണ്.

അദ്ദേഹത്തി ന്ന ് ശ്രീകൃഷ്ണനെപ്പറ്റി ഒത്ധ ഖണ്ഡകാവ്യം രചിക്കണമെന്ന ് ആഗ്രഹമുണ്ടായിത്ധന്നു. കൃഷ്ണനെപ്പറ്റി അതിനൂതനമായ ഒത്ധ കാഴ്ചപ്പാടും അദ്ദേഹത്തിന്‍റെ ഉള്ളില്‍ രൂപപ്പെട്ടിട്ടുണ്ടായിത്ധന്നു. ആ യജ്ഞഫലം ആര്‍ക്കും ആസ്വദിക്കാന്‍ കഴിയാതെപോയി.

ദാരിദ്യ്രവും പരക്ളേശ വിവേകവും

'ഡിപ്ളൊമസി" ഇടശ്ശേരിക്ക് അന്യമായിത്ധന്നു. സത്യസന്ധത, ദാക്ഷിണ്യം, പരക്ളേശവിവേകം എന്നു തുടങ്ങിയ മൂല്യങ്ങളില്‍ വേത്ധറച്ച ഒത്ധ പച്ചമനുഷ്യനായിത്ധു അദ്ദേഹം.

ആദര്‍ശവാദിയാവാന്‍, ശ്രമിച്ചാല്‍ ഒത്ധ പക്ഷെ, ആര്‍ക്കും കഴിഞ്ഞേയ്ക്കും. എ ന്ന ാല്‍, സ്വന്തം ആവശ്യങ്ങള്‍ - അത്യാവശ്യങ്ങള്‍ പോലും - മാറ്റി വച്ചു മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുകയെന്നത് സാധാരണമനുഷ്യര്‍ക്ക് അചിന്ത്യമാണ്. അതുകൊണ്ടാണ് 'പരക്ളേശവിവേകം" മനുഷ്യനുണ്ടാവേണ്ട ഗുണവിശേഷമാണെ ന്ന ് സമ്മതിച്ചുകൊണ്ടുതെ ന്ന ദാരിദ്യ്ര ക്ളേശം, അറിഞ്ഞവര്‍ക്കേ അതുണ്ടാവൂ എന്നു മഹാകവി കുഞ്ചന്‍ നന്പ്യാര്‍ നിര്‍വ്വചിച്ചത്.

ആ നിര്‍വ്വചനത്തിന്‍റെ പരിധിയില്‍ വത്ധന്ന ഒത്ധ മനുഷ്യനാണ് ഇടശ്ശേരി. ഇടശ്ശേരിയുടെ കൂടപ്പിറപ്പായിത്ധന്നൂ ദാരിദ്യ്ര ം. ജീവിതത്തിലുടനീളം അതദ്ദേഹത്തെ വിടാതൊട്ടിനിന്നു. അദ്ദേഹത്തിന്‍റെ പല കവിതകളിലും ദാരിദ്യ്രം പ്രമേയമായിക്കാണു ന്നതും അതുകൊണ്ടാണ്. ചിരിച്ചുകൊണ്ട് അ ദ്ദേഹം ജീവിതവിഷമങ്ങളെ നേരിട്ടു.

ഹേ, ലക്ഷ്മീദേവി, കാല്‍ത്താര്‍കളിലടിയനിതാ
വീണിരക്കു ന്നു നീയും
കേറിക്കൂടൊല്ല നിന്നോമനദുരിതശതം
കൂടിയും പെറ്റുകൂട്ടാന്‍

എന്ന ് നര്‍മ്മരസത്തോടെയാണെങ്കിലും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത് ആത്മാര്‍ത്ഥമായിത്തയൊണ്. അദ്ദേഹം അനുഭവിച്ച ദാരിദ്യ്രത്തിന്‍റെ കാഠിന്യം അദ്ദേഹം ഇങ്ങനെ വിവരിക്കു ന്നു:

'ചീറിക്കേറും കടത്തിന്‍ പ്രഹരമതിതര-
മേറ്റുകൊണ്ടിത്ര കാലം
നീറിക്കൊണ്ടേ കഴിഞ്ഞേന്‍ അനുദിനമവ-
മാനപ്പെടും പേടിയോടെ.'

താനെഴുതിയ അവസാനത്തെ കവിതയില്‍ മാത്രമാണ് ദാരിദ്യ്രത്തില്‍നി ന്ന ും മുക്തമായി

"കടമില്ലിപ്പോള്‍ നാളെ-
ക്കടയില്‍ പോകേണ്ട കാശുമില്ലിപ്പോള്‍.'
എദ്ദേഹം ആശ്വസിക്കുത്.

പൊന്നാനിയില്‍ വന്ന ആദ്യകാലത്ത് അദ്ദേഹത്തിന്നു ഭക്ഷണം ഒരപൂര്‍വ്വവസ്തുവായിത്ധന്നു വൈകുന്നേരം മാത്രമാണ് ഭക്ഷണമെന്ന പേരില്‍ അദ്ദേഹത്തി ന്ന ു വല്ലതും കഴിക്കാന്‍ കിട്ടിയിത്ധന്നത്. തന്‍റെ തൊഴില്‍ദാതാവായ വക്കീലിന്‍റെ ഒത്ധ സ്നേഹിതന്‍ നടത്തിയിത്ധന്ന ചായപ്പീടികയിലെ കണക്കെഴുത്ത് , വക്കീല്‍ ഇടശ്ശേരിക്ക് തരപ്പെടുത്തിക്കൊടുത്തു.

കണക്കെഴുത്തിന്ന ് പ്രതിഫലം പീടികയിലുണ്ടാക്കുന്ന പലഹാരമായിത്ധന്നു. ഇഷ്ടം പോലെ കഴിക്കാം. ഈ കണക്കെഴുത്ത് കവിതയെഴുത്തുപോലെത്തന്നെ രസകരമായിത്ധുവെന്നാണ് ഇടശ്ശേരി പറഞ്ഞിത്ധന്നത്. രണ്ടും ഭാവനയില്‍ നിന്നുവേണം വിരിഞ്ഞു വരിക.

ഇടശ്ശേരിയുടെ പരക്ളേശവിവേകത്തിന്‍റെ ഒരേടാണ് പ്ര സിദ്ധകവി യൂസഫലി കേച്ചേരി 'ഒത്ധ കഥ, പഴങ്കഥ" എ മനോഹരകവിതകൊണ്ട് ശശ്വത്കരിക്കു ന്നത്. മത്ധന്നു വാങ്ങാന്‍ ഇടശ്ശേരി കടം മേടിച്ച അഞ്ചുരൂപ അരി വാങ്ങാന്‍ മറ്റൊരാള്‍ക്ക് ദാനം ചെയ്ത കഥ. മത്ധന്നിനേക്കാള്‍ പ്രാഥമ്യം ഭക്ഷണത്തി ന്നാണ് എന്നത് ഇടശ്ശേരി അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്.

Share this Story:

Follow Webdunia malayalam