Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇര്‍വിങ് വാലസ് എന്ന പുസ്തക യന്ത്രം

റ്റി ശശി മോഹന്‍

ഇര്‍വിങ് വാലസ് എന്ന പുസ്തക യന്ത്രം
WDWD
അമേരിക്കയിലെ വിഖ്യാതനായ കഥയെഴുത്തുകാരനും തിരക്കഥാകാരനുമായ ഇര്‍വിങ് വാലസ് ലോകത്തെങ്ങും പ്രസിദ്ധനാണ്.

അദ്ദേഹത്തിന്‍റെ ഒരു പുസ്തകമെങ്കിലും വായിക്കാത്ത ഇംഗ്ളീഷ് വായനക്കാര്‍ ചുരുക്കം. കഥാരചനയുടെ നൈസര്‍ഗ്ഗികതയും സര്‍ഗ്ഗാത്മകതയുമല്ല, കൈമിടുക്ക് - ക്രാഫ്റ്റ് - ആണ് വാലസിന്‍റെ ശക്തി.

മാര്‍ച്ച് 19 ഇര്‍വിങ് വാലസിന്‍റെ ജന്മദിനമാണ്. 1916 മാര്‍ച്ച് 19 ന് ചിക്കാഗോയിലാണ് അദ്ദേഹം ജനിച്ചത്. 1990 ജൂണ്‍ 29 ന് അന്തരിച്ചു.

പലപ്പോഴും അദ്ദേഹത്തിന്‍റെ കഥകളില്‍ ജേണലിസം മുന്തിനില്‍ക്കുന്നു. നന്നായി ഗവേഷണം ചെയ്ത് കുറ്റമറ്റതാക്കിയാണ് ഇര്‍വിങ് വാലസ് കഥ ചമയ്ക്കുക. പല നോവലുകളും അന്വേഷണാത്മകമാണ്.

അമേരിക്കയിലെ ഭരണ സംവിധാനത്തിന്‍റെ, വിദേശ നയങ്ങളുടെ, നാസയുടെ, സി.ഐ.എ യുടെ കാണാപ്പുറങ്ങളുടെയെല്ലാം സത്യസന്ധമോ സ്ഥിതിവിവരപരമോ ആയ വാര്‍ത്തകളും വിവരണങ്ങളുമാണ് അദ്ദേഹത്തിന്‍റെ നോവലുകളുടെ പ്രചാരം കൂട്ടിയത്.

പ്രമേയം കൊടുത്താല്‍ വേണ്ടവിധം കതയെഴുതുന്നയാള്‍ എന്ന് നിരൂപകര്‍ വാലസിനെ കളിയാക്കിയിരുന്നു. ഇത് ശരിയാണ് താനും. വാര്‍ത്താ സിന്‍ഡിക്കേറ്റുപോലെ കഥ ചമയ്ക്കുന്ന സിന്‍ഡിക്കേറ്റിന്‍റെ ഭാഗമായിരുന്നു ഇര്‍വിങ് വാലസ് എന്നു പറയാറുണ്ട്.

ഒരു കാര്യം ഉറപ്പാണ് വളരെ വായനാ സുഖമുള്ളവയാണ് അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍. നോവലിലെ കഥാപാത്രങ്ങള്‍, സംഭവങ്ങള്‍ - സന്ദര്‍ഭങ്ങള്‍, സ്ഥലങ്ങള്‍, അവയുടെ വിവരണം, വര്‍ണ്ണന എന്നിവ എല്ലാ കാല്‍പനിക ചാതുരിയോടെ ഒപ്പം വസ്തുതാപരമായി അദ്ദേഹം അവതരിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam